മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മസംതൃപ്തിയുണ്ടാകും, അസമയങ്ങളിലുള്ള യാത്ര ഒഴിവാക്കണം, സഹപ്രവർത്തകരുടെ സഹകരണം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. ശുഭചിന്തകൾ അപകീർത്തി ഒഴിവാക്കും. അപാകതകൾ പരിഹരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. മനസ്സമാധാനം ഉണ്ടാകും, ശുഭാപ്തി വിശ്വാസം വർദ്ധിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും, സർവകാര്യ വിജയം, മറ്റുള്ളവരെ സഹായിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിപരീത പ്രതികരണങ്ങൾ വന്നുചേരും. സ്ഥാനമാറ്റമുണ്ടാകും, തൃപ്തികരമായി മുന്നേറും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പദ്ധതികൾക്ക് കാലതാമസം മാറും. സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കും, വിശിഷ്ട വ്യക്തികളെ പരിചയപ്പെടും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ജീവിതനിലവാരം വർദ്ധിക്കും, പ്രതിസന്ധികളെ തരണം ചെയ്യും, ആത്മപ്രചോദനം വർദ്ധിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വിദേശയാത്രയ്ക്ക് തീരുമാനമാകും, ശത്രുക്കളുടെ ഉപദ്രവങ്ങൾ ഒഴിവാകും, ആത്മാർത്ഥമായി പ്രവർത്തിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സ്ഥാനമാനങ്ങൾ ലഭിക്കും, ആഹ്ളാദകരമായ അന്തരീക്ഷം, വാക്കുകൾ ഫലപ്രദമാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഗുരുകാരണവന്മാരുടെ അനുഗ്രഹങ്ങൾ, പ്രവർത്തന വിജയം, ലക്ഷ്യപ്രാപ്തി നേടും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അഭിവൃദ്ധി ഉണ്ടാകും, ചുിമതലകൾ വർദ്ധിക്കും, സഹോദര ഗുണമുണ്ടാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഉപരിപഠനത്തിന് ചേരും, ബാഹ്യപ്രേരണകൾ ഒഴിവാക്കും. പ്രത്യുപകാരം ചെയ്യും.