-narendra-modi

ന്യൂഡൽഹി: മിന്നലാക്രമണത്തിന്റെ ഭാഗമായി സൈനികരെ പാക് അധീന കാശ്മീരിന്റെ അതിർത്തിയിലേക്ക് പറഞ്ഞയക്കുമ്പോൾ അവരുടെ സുരക്ഷ ഉറപ്പുവരുത്താനാണ് താൻ ആദ്യം ആവശ്യപ്പെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മിന്നലാക്രമണത്തിൽ വിജയിക്കുന്നതോ പരാജയപ്പെടുന്നതോ കണക്കിലെടുക്കാതെ സൂര്യൻ ഉദിക്കുന്നതിന് മുമ്പ് തിരിച്ചെത്താൻ താൻ ആവശ്യപ്പെട്ടിരുന്നെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് ആദ്യമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉറി ആക്രമണത്തിൽ 20 സൈനികരുടെ ജീവൻ നഷ്ടമായിരുന്നു. ഇതിനെ പിന്നാലെ ഉയർന്ന രോഷത്തെ തുടർന്നാണ് മിന്നലാക്രണം നടത്താൻ പദ്ധതിയിട്ടത്. മിന്നലാക്രമണം വലിയ അപകടസാദ്ധ്യത നിറഞ്ഞതാണെന്ന് എനിക്കറിയാം. ഇതുമായി ബന്ധപ്പെട്ട് എനിക്കുണ്ടാകുന്ന രാഷ്ട്രീയ തിരിച്ചടികളെ കുറിച്ച് ഞാൻ ചിന്തിച്ചില്ല. ഞങ്ങളുടെ വാക്ക് കേട്ട് ജീവൻ ത്യജിക്കാൻ പോലും തയ്യാറായ സൈനികരുടെ സുരക്ഷയ്ക്കായിരുന്നു അന്ന് ഏറ്റവും കൂടുതൽ പ്രധാന്യം കൊടുത്തത്. അന്നത്തെ സൈനിക നീക്കം അവസാനിക്കുന്നതുവരെ പൂർ‌ണമായി നിരീക്ഷിച്ചെന്നും പ്രധാനമന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി.

ഓപ്പറേഷന് തിരഞ്ഞെടുത്ത സൈനികർക്ക് മികച്ച പരിശീലനം നൽകിയതിന് ശേഷമാണ് അയച്ചത്. അവർക്ക് ആവശ്യമായ എല്ലാ ആയുധങ്ങളും എത്തിച്ചുനൽകി. ആക്രമണത്തിനിടെ വിവരങ്ങൾ കൈമാറുന്നത് ഒരു മണിക്കൂർ തടസം നേരിട്ടപ്പോൾ താൻ വളരെയധികം പ്രയാസം നേരിട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പിന്നീട് ഒന്നും രണ്ടും യൂണിറ്റുകൾ സുര̣ക്ഷിതമായി തിരിച്ചെത്തിയെന്ന സന്ദേശം എത്തി. എന്നാൽ അവസാനത്തെ സൈനികൻ തിരിച്ചെത്തിയതിന് ശേഷമാണ് താൻ ശരിക്കും ഒന്ന് ശ്വാസം വിട്ടതെന്ന് മോദി പറഞ്ഞു.

കാശ്മീരിലെ ഉറി സൈനിക ക്യാമ്പിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 20 സൈനികർ മരിച്ചിരുന്നു. ഇതിന് പിന്നാലെ സൈന്യത്തിന്റെ നേതൃത്വത്തിൽ മിന്നലാക്രമണം നടത്തിയത്.