ആലപ്പുഴ: നിരാശാബോധം വന്നവരാണ് മാനസിക വിഭ്രാന്തിയിൽ വനിതാ മതിലിനെതിരെ സംസാരിക്കുന്നതെന്നും നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള സർക്കാരിന്റെ എല്ലാ പരിപാടികളോടും എസ്.എൻ.ഡി.പി യോഗം തുടർന്നും സഹകരിക്കുമെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
വനിതാമതിലിനുശേഷം പാതിരപ്പള്ളിയിൽ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ സമുദായത്തിന് താക്കോൽ സ്ഥാനം വേണമെന്ന് പറഞ്ഞ് ബഹളം വച്ച്
പാവം ഉമ്മൻചാണ്ടിയെ പേടിപ്പിച്ച് സുകുമാരൻനായർ ആഭ്യന്തര മന്ത്രി സ്ഥാനം വാങ്ങി രമേശ് ചെന്നിത്തലയ്ക്ക് കൈമാറിയില്ലേ. ഭൂരിപക്ഷ സമുദായത്തിന്റെ പേരിൽ അധികാരം വാങ്ങി സ്വന്തം സമുദായത്തിന് നൽകിയയാളും അത് വാങ്ങിയയാളുമാണ് ഏറ്റവും വലിയ ജാതിവക്താക്കൾ. വനിതാ മതിലിന്റെ വിജയം കണ്ട് ചങ്ങനാശേരിയിലെ തമ്പുരാന് വിറയൽ ബാധിച്ചിരിക്കുകയാണ്. കണ്ടോളാം എന്നാണ് പിണറായിയോട്
പ്രതികരിക്കില്ല, പറയില്ല എന്ന് കരുതി എന്തും പറയാമെന്ന ചിന്തയ്ക്ക് അറുതി വരുത്തേണ്ട കാലം അതിക്രമിച്ചു. വനിതാ മതിലിന്റെ വിജയം പിണറായി വിജയന്റെ വിജയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനൽകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത ഹരിദാസ്, യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.