1. ശബരിമലയിലെ ആചാരസംരക്ഷണം അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആചാരവുമായി ബന്ധപ്പെട്ടതാണ് ശബരിമലയിലെ വിഷയം. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജന വിധി ചര്‍ച്ച ചെയ്യണം. ചില ക്ഷേത്രങ്ങള്‍ക്ക് തനതായ ആചാരങ്ങളുണ്ടെന്നും മോദി. സുപ്രീംകോടതി വിധിക്ക് മുന്‍പ് അയോധ്യ ഓര്‍ഡിനന്‍സില്ലെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണം എന്ന വിവിധ ഹിന്ദു സംഘടനകളുടെ ആവശ്യം മോദി തള്ളി. പ്രതികരണം, വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍
2. അയോധ്യ വിഷയത്തിലെ നിയമപോരാട്ടം തീരട്ടെ. അതിന് ശേഷം സര്‍ക്കാര്‍ എന്ന നിലയില്‍ എന്താണ് ചെയ്യാന്‍ കഴിയുന്നത് എന്ന് ആലോചിക്കുമെന്ന് പ്രധാനമന്ത്രി. ഭരണഘടനയെ അടിസ്ഥാനമാക്കി മാത്രമേ അയോധ്യ വിഷയത്തില്‍ തീരുമാനം എടുക്കൂ എന്ന് ബി.ജെ.പി പ്രകടന പത്രികയില്‍ പറഞ്ഞിട്ടുണ്ടെന്ന് മോദി. അയോധ്യ കേസ് കോടതിയില്‍ വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് അഭിഭാഷകര്‍ എന്ന് മോദിയുടെ ആരോപണം. മിന്നല്‍ ആക്രമണത്തെ പ്രതിപക്ഷം ചോദ്യം ചെയ്‌തെന്ന് പ്രധാനമന്ത്രിയുടെ വിമര്‍ശനം. 3. സൈനികരുടെ സുരക്ഷയില്‍ ആശങ്ക ഉണ്ടായിരുന്നു. മിന്നലാക്രമണ തീരുമാനം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നും പ്രധാനമന്ത്രി. ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജിയിലും മോദിയുടെ വിശദീകരണം. ഊര്‍ജിതിന്റെ രാജി രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടല്ല. രാജി സന്നദ്ധത ഏഴ് മാസം മുന്‍പ് തന്നെ ഊര്‍ജിത് അറിയിച്ചിരുന്നതായും മോദിയുടെ കൂട്ടിച്ചേര്‍ക്കല്‍ 4. സംസ്ഥാന ചരിത്രത്തില്‍ നവോത്ഥാന മൂല്യങ്ങളെ വീണ്ടും ഓര്‍മ്മിപ്പിച്ച് ജനകീയ മതില്‍ ഉയര്‍ന്നു. പെണ്‍കരുത്തിന്റെ പ്രതീകമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയ പാതയില്‍ മതില്‍ ഉയര്‍ത്തിയത് അരലക്ഷത്തോളം വനിതകള്‍. പിന്തുണയുമായി നൂറോളം സാമുദായിക സംഘടനകള്‍ കൂടി എത്തിയതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ സമാനതകള്‍ ഇല്ലാത്ത വനിതാ മതില്‍ ഉയരുക ആയിരുന്നു 5. 620 കിലോമീറ്റര്‍ ദൂരത്തില്‍ തീര്‍ത്ത വനിതാ മതിലിന്റെ ട്രയല്‍ റണ്‍ 3.45ന് നടന്നു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ മതിലിന്റെ ആദ്യ കണ്ണി ആയപ്പോള്‍ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട് അവസാന കണ്ണിയായി. മതേതര നവോത്ഥാന പ്രതിജ്ഞ ചൊല്ലി ആണ് വനിതകള്‍ പിരിഞ്ഞത്. പ്രധാന കേന്ദ്രങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ സാമൂഹിക, രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു 6. മതിലിന്റെ തെക്കേ അറ്റമായ വെള്ളയമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഭാര്യമാരും വി.എസ് അച്യുതാനന്ദന്റെ ഭാര്യ വസുമതിയും തലസ്ഥാനത്ത് മതിലില്‍ പങ്കെടുത്തു 7. വനിതാ മതിലിനിടെ കാസര്‍കോട് ചേറ്റുകുണ്ടില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷം. സംഘര്‍ഷം ഉണ്ടായത് മതില്‍ തടസപ്പെടുത്താന്‍ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് കയ്യേറിയതോടെ. സ്ഥലത്ത് തീയിട്ട് വനിതാ മതിലിന് എത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ കല്ലെറിയുക ആയിരുന്നു. ഇതേ തുടര്‍ന്ന് 300 മീറ്റര്‍ ഭാഗത്ത് മതില്‍ സാധിച്ചില്ല 8. യാക്കോബായ-ഓര്‍ത്തഡോക്സ് സഭാതര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചു. ഇ.പി ജയരാജന്റെ നേതൃത്വത്തിലാണ് ഉപസമിതി. അനുരഞ്ജനത്തിന് ആയി ഇരുകൂട്ടരുടേയും യോഗം സര്‍ക്കാര്‍ അടിയന്തരമായി വിളിച്ചു ചേര്‍ക്കും. പളളിത്തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധി നടപ്പിലാക്കാനുളള നടപടികള്‍ യാക്കോബായ -ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലിലേക്ക് നീങ്ങിയ പശ്ചാത്തലത്തിലാണ് അടിയന്തര ഇടപെടലുമായി സര്‍ക്കാര്‍ രംഗത്ത് വന്നത് 9. കൂടിയാലോചനകളിലൂടെ പ്രശ്നം പരിഹിരിക്കനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇരു വിഭാഗവുമായി ചര്‍ച്ച നടത്താന്‍ മന്ത്രിസഭ ഉപസമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ഇ.പി ജയരാജന്‍ കണ്‍വീനറായ ഉപസമിതിയില്‍ ഇ.ചന്ദശേഖരന്‍,കെ.കൃഷ്ണന്‍കുട് 10. ആദ്യം യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങളെ ഉപസമിതി പ്രത്യേകം പ്രത്യേകം ചര്‍ച്ചക്ക് ക്ഷണിക്കും എന്നാണ് സൂചന. ഇതിനു ശേഷം ഇരു വിഭാഗങ്ങളുടേയും സംയുക്ത യോഗം വിളിച്ചു ചേര്‍ക്കും. ചര്‍ച്ചകള്‍ക്കുളള സര്‍ക്കാര്‍ തീരുമാനത്തിന് യാക്കോബായ സഭ പിന്തുണ അറിയിച്ചിട്ടുണ്ട്. പിറവം പളളിക്കേസില്‍ ഓര്‍ത്തഡോക്സ് സഭക്ക് അനുകൂലമായ സുപ്രിം കോടതി വിധിയാണ് ഒരു ഇടവേളക്ക് ശേഷം സഭതര്‍ക്കം രൂക്ഷമാക്കിയത് 11. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പുറത്തായ എം പാനല്‍ ജീവനക്കാരില്‍ കൂടുതല്‍ കാലം സവീസ് ഉള്ളവരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ പുനര്‍ നിയമനത്തിന് പരിഗണിക്കാന്‍ ധാരണ. എത്ര വര്‍ഷത്തെ സര്‍വീസ് ആണ് മാനദണ്ഡം ആക്കുക എന്ന് നിശ്ചയിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി അധ്യക്ഷനായ സമിതിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രന്‍ 12. അതിനിടെ, എം. പാനലുകാരുടെ ടാഗ്, ഐ.ഡി കാര്‍ഡ്, പാസ് എന്നിവ തിരിച്ചു വാങ്ങുന്നതിന് നടപടി തുടങ്ങി കെ.എസ്.ആര്‍.ടി.സി. ടാഗ് ഉപയോഗിച്ച് ബസില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കണ്ടക്ടര്‍മാര്‍ അവ പിടിച്ച് എടുത്ത് ഡിപ്പോയില്‍ നല്‍കണം എന്നും വിജിലന്‍സ് വിഭാഗത്തെ അറിയിക്കണം എന്നും സി.എം.ഡി. ടോമിന്‍ തച്ചങ്കരി 13. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 24ന് കേരളത്തിലെത്തും. എറണാകുളത്ത് ബൂത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുലിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി കേരളത്തിന്റെ ചുമതലയുള്ള ജന.സെക്രട്ടറി മുകുള്‍ വാസ്നിക് നാളെ മുതല്‍ 16വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പര്യടനം നടത്തി പ്രവര്‍ത്തകരുമായി നേരിട്ട് സംവദിക്കും
|