vanitha-mathil

ആലപ്പുഴ: പെട്ടന്നുണ്ടായ തലകറക്കത്തെതുടർന്ന് വിപ്ളവ നായിക കെ.ആർ. ഗൗരിഅമ്മയ്ക്ക് വനിതാ മതിലിൽ പങ്കെടുക്കാനായില്ല. ചാത്തനാട്ടെ വസതിയിൽ നിന്ന് ഒരുങ്ങിയിറങ്ങിയപ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

മന്ത്രി ജി. സുധാകരൻ കഴിഞ്ഞദിവസം ഗൗരിഅമ്മയെ വീട്ടിലെത്തി മതിലിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. പങ്കെടുക്കുമെന്ന് ഗൗരിഅമ്മ ഉറപ്പും നൽകിയിരുന്നു. ഗൗരിഅമ്മയെ കാത്ത് സുധാകരനും മറ്റ് രാഷ്ട്രീയ നേതാക്കളും ശവക്കോട്ട പാലത്തിൽ എത്തിച്ചേർന്നിരുന്നു. പിന്നീടാണ് വിവരമറിഞ്ഞത്.

സ്ത്രീകളുടെ സമത്വത്തിനുള്ള പോരാട്ടത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്ന് ജി. സുധാകരനെ ഗൗരിഅമ്മ ഫോണിൽ വിളിച്ചറിയിച്ചു. ഗൗരിഅമ്മയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി 25 വർഷം തികഞ്ഞ ദിവസമായിരുന്നു ഇന്നലെ.