ന്യൂഡൽഹി: കാലഹരണപ്പെട്ട ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിൽ പ്രവർത്തിക്കുന്ന സ്‌മാർട്‌ഫോണുകളിലെ സേവനം വാട്‌സ് ആപ്പ് അവസാനിപ്പിക്കുന്നു. ബ്ളാക്ക്ബെറി 10, ബ്ളാക്ക്‌ബെറി ഒ.എസ്., നോക്കിയ സിമ്പിയൻ എസ് 60, വിൻഡോസ് ഫോൺ 8.0, നോക്കിയ എസ് 40, ആൻഡ്രോയിഡ് 2.3.7, ആപ്പിൾ ഐ.ഒ.എസ് 7 ഓപ്പറേറ്രിംഗ് സിസ്‌റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഫോണുകളിലെ സേവനമാണ് നിറുത്തുന്നത്. ബ്ളാക്ക്ബെറി 10, ബ്ളാക്ക്‌ബെറി ഒ.എസ്., നോക്കിയ സിമ്പിയൻ എസ് 60 എന്നിവയിലെ സേവനം ഇക്കഴിഞ്ഞ ഡിസംബർ 31ന് തന്നെ അവസാനിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള ഫോണുകളിലെ സേവനവും വൈകാതെ നിറുത്തും. നോക്കിയയുടെ ബഡ്‌ജറ്ര് ശ്രേണിയിലെ മോഡലുകളായ നോക്കിയ ആഷ 201, ആഷ 205, ആഷ 500, നോക്കിയ 515, നോക്കിയ 301 തുടങ്ങിയവയിൽ ഇനിമുതൽ വാട്‌സ്ആപ്പ് ലഭ്യമാകില്ല.