ന്യൂഡൽഹി: റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. കെെക്കൂലി വാങ്ങി എന്ന് ആരോപിക്കുന്നവർ വിശദാംശങ്ങൾ പുറത്ത് വിടാൻ മോദി ആവശ്യപ്പെട്ടു. റാഫേലിൽ ആരോപണം ഉന്നയിക്കുന്ന കോൺഗ്രസിനെതിരെയും മോദി ശക്തമായി വിമർശിച്ചു. ദേശീയ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്
അഗസ്റ്റ വെറ്റ്ലാൻഡ് അഴിമതിയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് നരേന്ദ്രമോദി രംഗത്തെത്തി. മിഷേലിനെ രക്ഷിക്കാൻ അഭിഭാഷകനെ അയച്ചത് ആശങ്കാജനകമാണ്. സോണിയ ഗാന്ധിയുടെ പേര് വെളിപ്പെടുത്തി എന്ന കാര്യം മാദ്ധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.
ഇതേസമയം റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ കോൺഗ്രസ് നേതാക്കൾ ലോക്‌സഭയിൽ നോട്ടീസ് നൽകി. ഇടപാട് സംബന്ധിച്ച ചർച്ച നാളെ ലോക്‌സഭയിൽ നടക്കും. കോൺഗ്രസ് എം.പിമാരായ കെ.സി വേണുഗോപാൽ, ജയശങ്കർ പ്രസാദ് ദത്ത് എന്നിവരാണ് നോട്ടീസ് നൽകിയത്.