പഞ്ചാബിനെതിരെ പത്ത് വിക്കറ്രിന് തോറ്രു
മൊഹാലി: രഞ്ജി ട്രോഫി എലൈറ്ര് ഗ്രൂപ്പിൽ പഞ്ചാബിനെതിരെ കേരളത്തിന് ദയനീയ പരാജയം. മൊഹാലിയിൽ നടന്ന മത്സരത്തിൽ പത്ത് വിക്കറ്റിനാണ് കേരളത്തിന്റെ തോൽവി. മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സിൽ 223 റൺസിന് ആൾഔട്ടായ കേരളം ഉയർത്തിയ 131 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബ് വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലെത്തുകയായിരുന്നു. പഞ്ചാബ് ഓപ്പണർമാരായ ശുഭം ഗിൽ 69 റൺസെടുത്തും ജീവൻ ജ്യോത് സിംഗ് 48 റൺസുമായും പുറത്താകാതെ നിന്നു. സ്‌കോർ: പഞ്ചാബ് 217/10, 131/0. കേരളം121/10, 223/10. മത്സരം അവസനിക്കാൻ ഒരു ദിവസം കൂടെ ബാക്കിനിൽക്കെയാണ് പഞ്ചാബ് തകർപ്പൻ ജയം നേടിയത്.തോൽവി കേരളത്തിന്റെ നോക്കൗട്ട് മോഹങ്ങൾക്ക് മേൽകരിനിഴൽ വീഴ്ത്തി.