തിരുവനന്തപുരം: വനിതാ മതിലിൽ പങ്കെടുത്ത സ്ത്രീകൾക്ക് നേരെ നടന്ന ആക്രമണത്തിൽ ആർ.എസ്.എസിനെതിരെ ശക്തമായി പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വനിതാ മതിലിൽ പങ്കെടുത്ത സ്ത്രീകളെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.
വനിതാ മതിൽ വൻവിജയമായപ്പോഴാണ് ആർ.എസ്.എസുകാർ പരക്കെ അക്രമം അഴിച്ചുവിട്ടത്. വനിത മതിലിന്റെ തുടക്കം മുതലേ ഇതിനെ തകർക്കാനുള്ള പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ നുണപ്രചാരണത്തെ തള്ളിക്കളഞ്ഞാണ് കേരളത്തിലെ സ്ത്രീകൾ വനിതാ മതിലിന്റെ ഭാഗമായത്. ഏകദേശം 55 ലക്ഷം സ്ത്രീകൾ വനിതാ മതിലിന്റെ ഭാഗമായെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യത്തിനും മതേനിരപേക്ഷതയ്‌ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഒരു വിലയും കല്‍പിക്കാത്ത സംഘപരിവാറിന്റെ ഫാസിസ്റ്റ് ശൈലിയാണ് അക്രമത്തിലൂെടെയും തുറന്നുകാട്ടപ്പെട്ടതെന്നും കോടിയേരി ബാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.