മലപ്പുറം: നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സംസ്ഥാന സർക്കാർ പുതുവർഷത്തിൽ സംഘടിപ്പിച്ച വനിതാ മതിൽ ചരിത്ര വിജയമായി മാറിയിരിക്കുകയാണ്. 50 ലക്ഷത്തിൽപ്പരം സ്ത്രീകൾ വനിതാ മതിലിൽ പങ്കെടുത്തതായാണ് സൂചന. ഇതിനിടെ വനിതാ മതിലിൽ പങ്കെടുത്ത ഒരു അമ്മയും കൈക്കുഞ്ഞും ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുന്നത്. വനിതാ മതിലിന്റെ ഭാഗമായി നടത്തിയ പ്രകടനത്തിൽ കൈക്കുഞ്ഞുമായി മുദ്രാവാക്യം വിളിക്കുന്ന യുവതിയുടെയും കൈക്കുഞ്ഞിന്റെയും ചിത്രവും വീഡിയോയുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
എസ്.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും നിലവിലെ ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ ആതിരയാണ് കൈക്കുഞ്ഞുമായി കൂടെയുള്ളവർക്ക് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചുകൊടുത്തത്.
വനിതാമതിൽ വിജയിച്ചതിന്റെ ആഹ്ലാദ പ്രകടനത്തിൽ ആറ് മാസം പ്രായമായ മകൾ ദുലിയ മൽഹാറിനെ കൈയിലെടുത്ത് കൊണ്ടായിരുന്നു മുദ്രാവാക്യം വിളിച്ചു കൊടുത്തത്. മലപ്പുറം മങ്കട ഏരിയയുടെ കീഴിൽ കൂട്ടിലങ്ങാടിയിലാണ് ആതിര വനിതാ മതിലിൽ അണിനിരന്നത്.
വീഡിയോ