അഹമ്മദാബാദ്: വിദ്യാർത്ഥികളിൽ ദേശസ്നേഹം വളർത്താനായി പുതിയ പദ്ധതികളുമായി ഗുജറാത്ത് സർക്കാർ. ദേശസ്നേഹത്തിന്റെ ബാലപാഠമായി ഗുജറാത്തിലെ വിദ്യാലയങ്ങളിൽ ഇനിമുതൽ ഹാജർ വിളി ഉണ്ടാവില്ല. പകരം ക്ലാസിൽ ഹാജർ വിളിക്കുമ്പോൾ ജയ് ഹിന്ദ് അല്ലെങ്കിൽ ജയ് ഭാരത് പറയണമെന്നാണ് പുതിയ തീരുമാനം.
ഇത് സംബന്ധിച്ച് തീരുമാനമുള്ള പുതിയ വിജ്ഞാപനം ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഒന്നാം ക്ളാസുമുതൽ പ്ളസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഇത് ബാധകമായിട്ടുള്ളത്. ബാല്യം മുതൽക്കേ വിദ്യാർത്ഥികളിൽ ദേശസ്നേഹം വളർത്താനാണ് പുതിയ ഉത്തരവ്. ഗുജരാത്ത് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദർസിംഗ് ചുഡസമയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് പുതിയ തീരുമാനം.