നോർതേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകൾ, യൂണിറ്റുകൾ, വർക് ഷോപ്പുകൾ എന്നിവിടങ്ങളിൽ അപ്രന്റിസിന്റെ ഒഴിവുണ്ട്. മെക്കാനിക്(ഡീസൽ), ഇലക്ട്രീഷ്യൻ, ഫിറ്റർ, കാർപന്റർ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, പെയിന്റർ ജനറൽ, ടർണർ, മെറ്റീരിയൽ ഹാൻഡ്ലിംഗ് എക്യുപ്മെന്റ് മെക്കാനിക് കം ഓപറേറ്റർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, വെൽഡർ, മെഷീനിസ്റ്റ്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനർ, വയർമാൻ, ഓഫ്സെറ്റ് മെഷീൻ മൈൻഡർ, ബുക് ബൈൻഡർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. 1092 ഒഴിവുണ്ട്. യോഗ്യത: 50 ശതമാനം മാർക്കോടെ എസ്എസ്എൽസിയും ഐടിഐയും. www.rrcnr.org വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31.ദക്ഷിണ റെയിൽവേയിൽദക്ഷിണ റെയിൽവേയിൽ നിരവധി ഒഴിവ്. ഡ്രാഫ്റ്റ്സ്മാൻ(സിവിൽ), വെൽഡർ(ഗ്യാസ്&ഇലക്ട്രിക്), പെയിന്റർ, പ്ലംബർ, ഇലക്ട്രീഷ്യൻ, ഫിറ്റർ, കാർപെന്റർ, ഡീസൽ മെക്കാനിക്ക്, ഇലക്ട്രോണിക് മെക്കാനിക്ക്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക് എന്നീ ട്രേഡുകളിലെ അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
വിവിധ യൂണിറ്റുകളിലായി 4429 ഒഴിവുണ്ട്. ഇതിൽ തിരുവനന്തപുരം ഡിവിഷനിൽ 973 ഒഴിവും പാലക്കാട് ഡിവിഷനിൽ 666 ഒഴിവുമുണ്ട്.സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ വർക്ഷോപ്പ്പോത്തനൂർ, കാര്യേജ് വർക്സ് പെരുംബൂർ, സെൻട്രൽ വർക്ഷോപ്പ് പൊൻമലൈ എന്നിവയിലെ വിവിധ ഡിവിഷനുകളിൽ ഒരുവർഷം/ രണ്ടുവർഷമാണ് പരിശീലനം. നിയമാനുസൃത സ്റ്റൈപ്പെൻഡ് ലഭിക്കും. ശേഷം ആക്ട് അപ്രന്റിസ് കഴിയുമ്പോൾ റെയിൽവേയിലെ സമാന തസ്തികകളിലുണ്ടാവുന്ന 20 ശതമാനം ഒഴിവുകളിൽ സംവരണംലഭിക്കും. അവസാന തീയതി : ജനുവരി 13
സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ
സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ സ്റ്റെനോഗ്രാഫർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. 30 ( ജനറൽ 15, ഒബിസി 08, എസ്സി 05, എസ്ടി 02) ഒഴിവുണ്ട്. 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസ്സായസ്റ്റെനോഗ്രാഫി/എംഎസ് ഓഫീസ് സർടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം.പ്രായം: 18-30. നിയമാനുസൃത ഇളവ് ലഭിക്കും. 2019 ജനുവരി ഒന്നിനെഅടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. യോഗ്യരായവരെ എംഎസ് ഓഫീസ്/സ്റ്റെനോഗ്രഫി എന്നിവയിൽ സ്കിൽ ടെസ്റ്റിലൂടെയാണ് തെരഞ്ഞെടുക്കുക.നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് Assistant Personnel Ofiicer/HQ, Ofiice of principal Chief Personnel Ofiicer, South Western Railway, Gadag Road, Hubballi 580 020 എന്നവിലാസത്തിൽ ജനുവരി 18നകം ലഭിക്കണം.വിശദവിവരത്തിന് https://www.swr.indianrailways.gov.in/ , www.rrchubli.in
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് -14033
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് വിവിധ സോണലുകളിലേക്കും പ്രൊഡക്ഷൻ യൂണിറ്റുകളിലേക്കും ജൂനിയർ എൻജിനിയർ 13,034 , ജൂനിയർ എൻജിനിയർ (ഇൻഫർമേഷൻ ടെക്നോളജി) - 49, ഡിപോട് മെറ്റീരിയൽ സൂപ്രണ്ടന്റ് -456, കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസി. - 94 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ജൂനിയർ എൻജിനിയർ: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം/ഡിപ്ലോമ. ഡിപോട് മെറ്റീരിയൽ സൂപ്രണ്ടന്റ്: എൻജിനിയർ ബിരുദം/ ഡിപ്ലോമ. ജൂനിയര് എൻജിനിയർ (ഇൻഫർമേഷൻ ടെക്നോളജി) യോഗ്യത പിജിഡിസിഎ/ ബിഎസ്സി(കംപ്യൂട്ടർ സയൻസ്)/ബിസിഎ/ബിടെക്(ഐടി)/ ബിടെക്(കംപ്യൂട്ടർ സയൻസ്)/ഡിഒഇഎസിസി ബി ലെവൽ(ത്രിവത്സര കോഴ്സ്), കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസി. ഫിസിക്സ്, കെമിസ്ട്രി പഠിച്ച് 45 ശതമാനം മാർക്കോടെ സയൻസിൽ ബിരുദം. പ്രായം 18-33. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ വിവിധ സോണലുകളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ജനുവരി31 വരെയാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ് : www.rrbthiruvananthapuram.gov.in,www.rrbchennai.gov.in,www.rrbbnc.gov.in, www.rrbald.gov.in
ആർ.പി.എഫിൽ കോൺസ്റ്റബിൾ
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് വിവിധ ട്രേഡുകളിൽ കോൺസ്റ്റബിൾ(ആൻസിലറി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 798 ഒഴിവുണ്ട്. വാട്ടർ കാരിയർ - 452, സഫായിവാല- 199, വാഷർമാൻ- 49, ബാർബർ- 49, മാലി -07, ടെയ്ലർ - 20, കോബ്ലർ - 22 എന്നിങ്ങനെയാണ് ഒഴിവ്.
www.indianrailways.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ 2019 ജനുവരി ഒന്നുമുതൽ 30 വരെ സ്വീകരിക്കും.