കേന്ദ്രസർക്കാർ സ്ഥാപനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷന് കീഴിലെ ആശുപത്രികളിലും ഡിസ്പെൻസറികളിലുമായി 1982 ഒഴിവുണ്ട്. സ്റ്റാഫ് നഴ്സ് 1320, ഫാർമസിസ്റ്റ് ഉൾപ്പെടെ പാരാമെഡിക്കൽ വിഭാഗത്തിൽ 662 ഒഴിവുണ്ട്. കേരളമുൾപ്പെടെ 20 റീജണുകളിലാണ് ഒഴിവ്. കേരളത്തിൽ 13 ഒഴിവുണ്ട്. സ്റ്റാഫ് നേഴ്സ് യോഗ്യത ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫ് ഡിപ്ലോമ/തത്തുല്യം. നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ. ഉയർന്ന പ്രായം 27. കേരളത്തിൽ ഫിസിയോതെറാപിസ്റ്റ്, ഒക്യുപേഷണൽ തെറാപിസ്റ്റ്, ഫാർമസിസ്റ്റ് (ഹോമിയോ), ഫാർമസിസ്റ്റ് (അലോപ്പതി), ഫാർമസിസ്റ്റ്(ആയുർവേദിക്), ഒടി അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവ്. കേരളത്തിൽ സ്റ്റാഫ് നഴ്സ് ഒഴിവ് ഇല്ല. www.esic.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം.
ഏത് റീജണിലേക്കും അപേക്ഷിക്കാം. ഒരുറീജണിലെ ഒരു തസ്തികയിൽ മാത്രമേ അപേക്ഷിക്കാനാവൂ. മറ്റു റീജണുകളിലെ ഒഴിവുകളുടെ എണ്ണം നോർത്ത് ഈസ്റ്റ് 56, ബീഹാർ 151, ഛത്തീസ്ഗഡ് 33, ഹരിയാന 12, ഹിമാചൽ പ്രദേശ് 27, ജമ്മു ആൻഡ് കശ്മീർ 19, ഒഡിഷ 53, പഞ്ചാബ് 58, തെലങ്കാന 185, ഉത്തർപ്രദേശ് 224, ഗുജറാത്ത് 210, മധ്യപ്രദേശ് 106, മഹാരാഷ്ട്ര 159, രാജസ്ഥാൻ 121, തമിഴ്നാട് 111, കർണാടകം 311, ഉത്തരാഖണ്ഡ് 03, പശ്ചിമബംഗാൾ 97, ഡൽഹി 306, ജാർഖണ്ഡ് 51 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21.
ഇസിഐഎല്ലിൽ 2100 ഒഴിവ്
ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ജൂനിയർ ടെക്നിക്കൽ ഓഫീസർ 1470, ജൂനിയർ കൺസൽട്ടന്റ്(ഫീൽഡ് ഓപറേഷൻഗ്രേഡ് ഒന്ന്) 315, ജൂനിയർ കൺസൽട്ടന്റ്( ഫീൽഡ് ഓപറേഷൻ ഗ്രേഡ് രണ്ട്) 315 എന്നിങ്ങനെ ആകെ 2100 ഒഴിവുണ്ട്.careers.ecil.co.in അല്ലെങ്കിൽ www.ecil.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 05.
പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡിൽ
പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡിൽ വിവിധ തസ്തികകളിൽ അപേക്ഷക്ഷണിച്ചു. ഡയറക്ടർ( ടെക്നിക്കൽ) യോഗ്യത ഒന്നാം ക്ലാസ്സോടെ എൻജിനിയറിങ് ബിരുദം. പ്രായം 4857. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി 2019 ജനുവരി എട്ട്. വിശദവിവരത്തിന് : www.petronetlng.com/
സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ
കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ ടെക്നിക്കൽ അസിസ്റ്റന്റ് 25 ഒഴിവുണ്ട്. ഒന്നാം ക്ലാസ്സോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിഎസ്സി പാസ്സായവർക്കും ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം. ട്രേഡ്ടെസ്റ്റ്, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഉയർന്ന പ്രായം 28.
www.cftri.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി 2019 ജനുവരി 03 വൈകിട്ട് അഞ്ച്.
ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകൾ സഹിതം ജനുവരി 18നകം The Administrative Officer, CSIRCentral Food Technological Research Institute, Cheluvamba Mansion, Mysuru570020, Karnataka എന്ന വിലാസത്തിൽ ലഭിക്കണം.
നാസിക് കറൻസി നോട്ട് പ്രസിൽ
നാസിക്കിലെ കറൻസി നോട്ട് പ്രസിൽ സൂപ്പർവൈസർ( ടെക്നിക്കൽ ഓപറേഷൻസ്(പ്രിൻറിങ്) തസ്തികയിലെ 20(ജനറൽ 06, എസ് സി 04, എസ് ടി 01, ഒബിസി 08) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്രിൻറിങ് ടെക്നോളജി അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ ഒന്നാം ക്ലാസ്സോടെ എൻജിനിയറിങ് ഡിപ്ലോമ. ബിഇ/ബിടെക് അഭിലഷണീയം. പ്രായം 1830. 2019 ജനുവരി 14നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 400 രൂപയാണ് പരീക്ഷാഫീസ്. ഓൺലൈനായി അടയ്ക്കണം. ഓൺലൈൻ എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഭോപ്പാൽ, നാസിക്, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. https://cnpnashik.spmcil.com വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 14.
എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽ
ഡൽഹിയിലെ ലാൽബഹാദൂർ ശാസ്ത്രി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിൽ ഫാക്കൽറ്റി, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളിൽ ഒഴിവുണ്ട്. ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്, ഓപറേഷൻസ് മാനേജ്മെന്റ് ആൻഡ്ബിസിനസ് അനലിറ്റിക്സ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ്, ഓർഗനൈസേഷനൽ ബിഹേവിയർ ആൻഡ് ഹ്യുമൺ റിസോഴ്സ് മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി വിഭാഗങ്ങളിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിലാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽപിഎച്ച്ഡി. അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ മാനേജർ, അസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ലീഗൽ), ഓഫീസ് അസി., ലൈബ്രറി അസി.തസ്തികകളിലാണ് ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി അഞ്ച്. വിശദവിവരത്തിന് : www.lbsim.ac.in