ഇന്ത്യൻ എയർഫോഴ്സിൽ തൊഴിലവസരം . എയർമാൻ ഗ്രൂപ്പ് എക്സ് (എജു. ഇൻസ്ട്രക്ടർ ട്രേഡ്ഒഴികെ), ഗ്രൂപ്പ് വൈ (നോൺ ടെക്നിക്കൽ ഓട്ടോടെക്ക്, ജി.ടി.ഐ., ഐ.എ.എഫ്.പോലീസ്, ഐ.എ.എഫ്. സെക്യൂരിറ്റി, മ്യുസീഷ്യൻ ട്രേഡുകൾ ഒഴികെ)ട്രേഡുകളിലേക്ക് ഇന്ത്യൻ എയർഫോഴ്സ് അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 2ന് ആരംഭിക്കും.അപേക്ഷാഫീസ്: 250 രൂപ.ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ്ബാങ്കിങ് വഴി ഓൺലൈൻ ആയാണ് ഫീസ് അടയ്ക്കേണ്ടത്. ആക്സിസ് ബാങ്ക് ശാഖകൾവഴി ചലാൻ ആയും ഫീസ് അടയ്ക്കാം. അപേക്ഷിക്കേണ്ട വിധം: www.airmenselection.gov.in എന്ന വെബ്സൈറ്റിലെ നിർദേശങ്ങൾ വായിച്ചുമനസ്സിലാക്കിയശേഷം ജനുവരി 2 മുതൽ ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 21.
കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ ഒഴിവുകൾ
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് ഡെപ്യൂട്ടി മാനേജർ (കാരുണ്യ പർച്ചേഴ്സ് ആൻഡ് സെയിൽസ് ഡിവിഷൻ) 02, ഡിപ്പോ ഇൻ ചാർജ് (കാരുണ്യ മെഡിസിൻ ഡിപ്പോ) 04, അസി. മാനേജർ 01, അസി. മാനേജർ (കെഇഎംപി 108 കൺട്രോൾ റൂം) 01 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരം www.kmscl.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി അഞ്ച്.
കേരള ഫിനാൻഷ്യൽ കോർപറേഷൻ
കേരള ഫിനാൻഷ്യൽകോർപറേഷൻ ക്രെഡിറ്റ് ഓഫീസർ തസ്തികയിൽ നിയമിക്കും. ആറ് ഒഴിവുണ്ട്.യോഗ്യത ബിരുദവും ജെഎഐഐബി, ക്രെഡിറ്റ് അപ്രൈസലിൽ മൂന്ന് വർഷത്തെ പരിചയം.പ്രായം 40ൽ താഴെ( അടിസ്ഥാനം 2018 ഡിസംബർ 18). അപേക്ഷയുടെ മാതൃക www.kfc.org ൽ ലഭിക്കും.The Chairman and Managing Director, Head Office, Kerala Financial Corporation, Vellayambalam, Trivandrum 695033 എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി ജനുവരി ഏഴ് വൈകിട്ട്അഞ്ച്. അപേക്ഷിക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് എഴുതണം.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്: ഡെപ്യൂട്ടേഷൻ അപേക്ഷ ക്ഷണിച്ചു
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഷോപ്പ് മാനേജറായി 2 യു.ഡി ക്ലർക്ക്, തിരുവനന്തപുരത്ത് വിജ്ഞാനമുദ്രണം പ്രസിൽ 2 അസിസ്റ്റന്റ് ഫോർമാൻ, 2 യു.ഡി പ്രിന്റർ എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ വകുപ്പ് മേധാവികളുടെ സാക്ഷ്യപത്രം സഹിതം ജനുവരി 15നകം സമർപ്പിക്കണം
വി.എസ്.എസ്.ഇയിൽ നിരവധി ഒഴിവുകൾ
തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിൽ ടെക്നിക്കൽ അസി. 11, സയന്റിഫിക് അസി. 01, ലൈബ്രറി അസി. 02 ഒഴിവുണ്ട്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. www.vssc.gov.in വഴിഅപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി ഒമ്പത് വൈകിട്ട് അഞ്ച്.
റിസർവ് ബാങ്ക് ഒഫ് ഇന്ത്യ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർവീസസ് ബോർഡിന്റെ വിവിധ തസ്തികകളിൽഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ട്രേഡ് ഫിനാൻസ് 05, കോർപറേറ്റ് ലെൻഡിങ് 05, ട്രഷറി 05, റീടെയ്ൽ ലെൻഡിങ് 05, അനലിറ്റിക്സ് ആൻഡ് ജനറൽ ബാങ്കിങ്(അനലിസ്റ്റ്) 05, അക്കൗണ്ടിങ്(അക്കൗണ്ട്സ് സ്പെഷ്യലിസ്റ്റ്) 05, ഐടി 10, സ്ട്രസ് ടെസ്റ്റിങ് 05, മെയിൻ ഫ്രെയിം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 04, അപ്ലിക്കേഷൻമിഡിൽവെയർ എക്സ്പേർട് 03, നെറ്റ് വർക് എക്സ്പേർട് 03, വെബ്ഡിസൈനർ 01, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 01, ബിഹേവിയറൽ സയന്റിസ്റ്റ് 01, ഐടി(സിസ്റ്റം അഡ്മിനിസ്ട്രേറ്റർ) 02, ഇന്റർനാഷണൽ എഗ്രിമെന്റ്സ് 01 എന്നിങ്ങനെയാണ് ഒഴിവ്.
www.rbi.org.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി ജനുവരി 08.
നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷനിൽ
കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ ഇന്ത്യ സയന്റിസ്റ്റ് എഫ് 01, ഇന്നോവേഷൻ ഫെലോ 25, അഡ്മിനിസ്ട്രേഷൻ അസോസിയേറ്റ്/ മാനേജർ (പർച്ചേഴ്സ്/സ്റ്റോർ)തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
www.nifindia.org എന്ന വെബ്സൈറ്റിൽ അപേക്ഷയുടെ മാതൃക ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് വിശദവമായ ബയോഡാറ്റ, പാസ്പോർട്സൈസ് ഫോട്ടോ, വർ ക്ക് റിപ്പോർ ട്ട്, രണ്ട് റഫറൻ സ് ലെറ്റ ർ, അപേക്ഷിക്കുന്ന തസ്തികയെ സംബന്ധിച്ച് കുറിപ്പ് സഹിതംThe Director, National Innovation Foundation India, Grambharti, Amrapur, Gandhinagar Mahudi Road, Gandhinagar, Gujarat 382650 എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റായോ രജിസ്ട്രേഡായോ ജനുവരി 14നകം ലഭിക്കുന്നവിധം അയക്കണം.