women-entry

സന്നിധാനം: അതീവ രഹസ്യമായി യുവതികൾ ശബരിമല ദർശനത്തിനെത്തിയത് പൊലീസിന്റെ സഹായത്തോടെ. പതിനെട്ടാംപടി ചവിട്ടാതെ വി.ഐ.പി ലോഞ്ച് വഴിയാണ് തങ്ങളെ പൊലീസ് ദർശനത്തിനെത്തിച്ചതെന്ന് ബിന്ദുവും കനക ദുർഗയും പറഞ്ഞു. എങ്ങനെയും പമ്പയിൽ എത്തിയാൽ ദർശനം സാധ്യമാക്കാമെന്ന് പൊലീസ് തങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു. ഇതനുസരിച്ച് പുലർച്ചെയാണ് എത്തിയത്.

'പിന്തിരിപ്പിക്കാനുള്ള ഒരു നീക്കവും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഭക്തരിൽ ചിലർ തിരിച്ചറിഞ്ഞിരുന്നു. സ്ത്രീകൾ കയറുന്നുണ്ടെന്ന് അവർ വിളിച്ചു പറയുന്നുമുണ്ടായിരുന്നു. എന്നാൽ പ്രതിഷേധമൊന്നും തന്നെ ഉണ്ടായില്ല. പൂർണ സുരക്ഷ പൊലീസ് ഒരുക്കിയിരുന്നു- ബിന്ദു പറഞ്ഞു.