സന്നിധാനം: ബിന്ദുവും കനകദുർഗയും സന്നിധാനത്തെത്തി ദർശനം നടത്തിയത് ദേവസ്വം ബോർഡ് ജീവനക്കാരുടെ സ്‌റ്റാഫ് ഗേറ്റ് വഴി. ഇരുമുടി കെട്ടുണ്ടായിട്ടും സ്‌റ്റാഫ് ഗേറ്റ് വഴിയാണ് പൊലീസ് യുവതികളെ ദർശനത്തിനെത്തിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ഇവർ ദർശനം നടത്തിയത്. പമ്പയിൽ എത്തിയതിന് ശേഷമാണ് പൊലീസിനോടെ സഹായം ആവശ്യപ്പെട്ടതെന്നാണ് യുവതികൾ പറയുന്നത്.
തുടർന്ന് പൊലീസ് സുരക്ഷയോടെ മലകയറിയ ബിന്ദുവും കനകദുർഗയും ദേവസ്വം ബോർഡ് ജീവനക്കാരുടെ സ്‌റ്റാഫ് ഗേറ്റ് വഴി സോപാനത്തെത്തി ദർശനം നടത്തി. മഫ്‌ടിയിലാണ് പൊലീസ് ഇവർക്ക് അകമ്പടി ഒരുക്കിയത്.