sabarimala

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തുന്നത് ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് ദേവസ്വം ബോർഡ് കമ്മീഷണർ എൻ.വാസു വ്യക്താമാക്കി. സന്നിധാനത്ത് യുവതികൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുമായി യാതൊരു ഇടപെടലും പൊലീസ് നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പുലർച്ചെ 3.45ഓടുകൂടിയാണ് കനക ദുർഗയും ബിന്ദുവും ശബരിമല ദർശനം നടത്തിയത്. പോലീസ് സംരക്ഷണയിലാണ് ദർശനം നടത്തിയതെന്നും ബിന്ദു പറഞ്ഞു. പമ്പയിൽ നിന്ന് സന്നിധാനം വരെയുള്ള പാതയിൽ ഏതാനും ഭക്തർ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, പ്രതിഷേധമൊന്നും ഉണ്ടായില്ല. ഭക്തർ മാത്രമെ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂവെന്നും ഇവർ വ്യക്തമാക്കി.