fire

കൊച്ചി: പെരുമ്പാവൂരിൽ പ്ലാസ്റ്റിക് കമ്പനിക്ക് തീപിടിച്ചു. രാവിലെ ആറ് മണിയോടെയാണ് പെരുമ്പാവൂരിലുള്ള ഫാക്ടറിക്ക് തീപിടിച്ചത്. ഉപയോഗിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ശേഖരിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്. നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തിയിട്ടും തീയണയ്‌ക്കാനായില്ല. കൂടുതൽ യൂണിറ്റുകൾ സ്ഥലത്തേയ്‌ക്ക് പുറപ്പെട്ടിട്ടുണ്ട്. ലൈസൻസില്ലാതെയാണ് കമ്പനി പ്രവർത്തിക്കുന്നതെന്നാണ് സൂചന. വലിയതോതിൽ വിഷപ്പുക ഉയരുന്നതിനാൽ സമീപ പ്രദേശങ്ങളിലുള്ള ആളുകളെ ഒഴിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. തീപിടിത്തത്തിനു കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.അപകടത്തിൽ ഇതുവരെ ആളപായം ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.