തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശത്തെ തുടർന്ന് തന്ത്രി നടയടച്ചത് ദേവസ്വം ബോർഡിനോട് ചോദിച്ചിട്ടല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്‌മകുമാർ. യുവതികൾ കയറിയത് ബോർഡ് അറിഞ്ഞിരുന്നില്ല. രാഷ്‌ട്രീയമായി വിഷയങ്ങളെ കാണാൻ കഴിയില്ല. തന്ത്രി വിളിച്ചിരുന്നു. ശുദ്ധിക്രിയകൾ ചെയ്യാൻ കഴിയില്ലെന്നാണ് അറിയിച്ചത്. എന്നാൽ നടയടച്ചത് ദേവസ്വം ബോർഡുമായി ആലോചിച്ചിട്ടല്ല. ഇനി എന്താണ് വേണ്ടതെന്ന് മെമ്പർമാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പദ്‌മകുമാർ വ്യക്തമാക്കി.