sreedharan-pilla

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള രംഗത്ത്. ശബരിമല തകർക്കാനുള്ള പ്രഖ്യാപിത ലക്ഷ്യത്തിനായി എന്ത് ഹീനമായ മാ‌ർഗവും കേരളത്തിലെ സി.പി.എം ഭരണകൂടം ചെയ്യുമെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ഈ പ്രശ്നത്തെ വിശ്വാസികൾ സമചിത്തതയോടെ കൈകാര്യം ചെയ്യണമെന്നും അതോടൊപ്പം ഇതിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകണമെന്നും ഇതിൽ അമർഷം പൂണ്ട ജനങ്ങൾ ജനാധിപത്യപരമായ രീതിയിൽ മറുപടി നൽകണമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർ‌ത്തു.