തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാശിയാണ് നടപ്പിലായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തിന് പിന്നാലെ നടയടച്ച തന്ത്രിയുടെ നടപടി നൂറ് ശതമാനം ശരിയാണെന്ന് ചെന്നിത്തല മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
യുവതികളെ പൊലീസ് സംരക്ഷണത്തോടെ ആചാരലംഘനത്തിന് മുഖ്യമന്ത്രി ഉപയോഗിച്ചു. സാവകാശ ഹർജി പരിഗണിക്കാനിരിക്കെ ഇരുമുടിക്കെട്ടില്ലാതെ രണ്ട് ആക്‌ടിവിസ്റ്റുകളെ കയറ്റിയത് വിശ്വാസികളെ വേദനിപ്പിച്ചു'. നട അടച്ചതന്ത്രിയുടെ നടപടി നൂറ് ശതമാനം ശരി. വനിതാ മതിൽ സംഘടിപ്പിച്ചത് ഇതിനെന്ന് സംശയം. ഇതിന്റെ ഭാഗമായി യു.ഡി.എഫ് ഇന്ന് വ്യാപകമായി പ്രതിഷേധയോഗം നടത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.