1. ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ അടച്ച ശബരിമല നട പരിഹാര ക്രിയകള്‍ക്കു ശേഷം വീണ്ടും തുറന്നു. ശുദ്ധിക്രിയ ചെയ്ത ശേഷമാണ് നട തുറന്നത്. ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി. യുവതികള്‍ കയറി എന്നത് വസ്തുത. ഇതിന് മുന്‍പും യുവതികള്‍ ശബരിമലയില്‍ എത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് തടസങ്ങള്‍ നേരിട്ടതിനാല്‍ നടന്നില്ല. അത്തരം തടസങ്ങള്‍ ഒന്നും ഉണ്ടാകാത്തതിനാല്‍ ആണ് ഇപ്പോള്‍ ദര്‍ശനം നടത്തിയത് എന്നും കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കും എന്ന് നേരത്തെ അറിയിച്ചത് ആണ് എന്നും മുഖ്യമന്ത്രി
2. പുലര്‍ച്ചെ 3.45 ഓടെ ആണ് കോഴിക്കോട്, മലപ്പുറം സ്വദേശികളായ ് ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയത്. പൊലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്ന് യുവതികള്‍ പറഞ്ഞു. വി.ഐ.പി ഗെയറ്റ് വഴിയാണ് ഇവര്‍ സന്നിധാനത്തെത്തിയത്. സന്നിധാനത്ത് ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
3. ഈ മാസം 24ന് കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനത്തിനായി എത്തിയിരുന്നു. എന്നാല്‍ മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ ഭക്തരും പ്രതഷേധക്കാരും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് ഇവരെ പൊലീസ് തിരിച്ച് അയക്കുകയായിരുന്നു. ശബരിമല ദര്‍ശനത്തിന് അവസരമൊരുക്കുമെന്ന് അന്ന് പൊലീസ് ഉറപ്പുനല്‍കിയതോടെയാണ് ഇവര്‍ തിരിച്ചുപോകാന്‍ തയ്യാറായത്. ഡിസംബര്‍ 30നാണ് ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി യുവതികള്‍ വീണ്ടും പൊലീസിനെ സമീപിച്ചത്. പൊലീസ് സുരക്ഷ നല്‍കിയതോടെയാണ് ഇരുവരും ശബരിമലയിലെത്തിയത്.
4. ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ, പ്രതികരിച്ച് നേതാക്കള്‍. അയ്യപ്പ ഭക്തന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് ആണ് സര്‍ക്കാര്‍ നടപടി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതില്‍ കെട്ടിയത് യുവതീ പ്രവേശനത്തിന് വേണ്ടി എന്ന് ബോധ്യപ്പെട്ട്. ഇടതുപക്ഷ മുന്നണിയുടെ നടപടിയോട് നവോത്ഥാന സംഘടനകള്‍ വിശദീകരണം ചോദിക്കണം. സംസ്ഥാന വ്യാപകമായി യു.ഡി.എഫ് ഇന്ന് പ്രതിഷേധം നടത്തും എന്നും ചെന്നിത്തല
5. ഒരു വലിയ ജനവിശ്വാസതത്തിന്റെ മനസിനെ മുറിവേല്‍പ്പിച്ചാണ് യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയത് എന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍. ക്ഷേത്ര ആചാരങ്ങളോട് മുഖ്യമന്ത്രി സ്വീകരിക്കുന്ന തെറ്റായ സമീപനം ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ല. നവോത്ഥാനത്തിന്റെ എ.ബി.സി.ഡി കേരളത്തിലെ മുഖ്യമന്ത്രിക്ക് അറിയില്ല എന്നും പ്രതികരണം
6. യുവതീ പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം ആരംഭിച്ചു. നാമജപ പ്രതിഷേധങ്ങളുമായി റോഡ് ഉപരോധം. മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.ടി രമേശ്. ഇതിന് എതിരെ ഇന്നും നാളെയും രാജ്യവ്യാപകമായി നാമജപ പ്രതിഷേധം നടത്തും. മുഖ്യമന്ത്രിയെ കൊണ്ട് ഇതിന് മറുപടി പറയിക്കും എന്നും എം.ടി രമേശ്
7. അതേസമയം, ബി.ജെ.പി ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ എന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. വനിതാ മതിലിന് ഇടയില്‍ ബി.ജെ.പി ഇന്നലെ കലാപത്തിന് ശ്രമിച്ചത് ഹീനമായ പ്രവൃത്തി എന്നും പ്രതികരണം. ശബരിമലയില്‍ നട അടച്ച തന്ത്രിയുടെ നടപടി സുപ്രീകോടതി വിധിയുടെ ലംഘനം എന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു
8. ശബരിമല ദര്‍ശനം നടത്തി ചരിത്രം സൃഷ്ടിച്ച ബിന്ദുവും കനകദുര്‍ഗയും എവിടെയെന്നത് ആര്‍ക്കും അറിയില്ല. പുലര്‍ച്ചെ പൊലീസ് സംരക്ഷണയില്‍ മല ചവിട്ടിയ ഇരുവരെയും പിന്നീട് പമ്പ വഴി പത്തനംതിട്ടയില്‍ പൊലീസ് എത്തിച്ചിരുന്നു. പിന്നീട് ഇവര്‍ എവിടേയ്ക്ക് പോയെന്ന് അറിയില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം. സുരക്ഷ കണക്കിലെടുത്ത് ഇരുവരെയും പൊലീസ് തന്നെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് സൂചന
9. എന്നാല്‍ സ്ഥലത്തെക്കുറിച്ച് ആര്‍ക്കും വിവരമില്ല. യുവതികള്‍ മലകയറിയെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചതോടെ ഇവരുടെ വീടുകള്‍ക്കും പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി ബിന്ദു ഹരിഹരന്‍ , മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരാണ് സുപ്രീംകോടതി വിധിയുടെ ബലത്തില്‍ അയ്യപ്പദര്‍ശനം നടത്തിയത്.
10. വനിതാ മതില്‍ വന്‍ വിജയം എന്ന് ഇടതുമുന്നണി വിലയിരുത്തല്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്കുളള മറുപടിയാണ് വനിതാ മതിലിലെ സ്ത്രീ പങ്കാളിത്തം എന്ന് മുന്നണി നേതൃത്വം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അടക്കം വനിതാ മതില്‍ പ്രചരണ ആയുധം ആക്കാന്‍ ഒരുങ്ങുകയാണ് സി.പി.എമ്മും ഇടതുമുന്നണിയും.
11. ശബരിമല വിഷയത്തിലെ എതിര്‍ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ ആയിരുന്നു വനിതാ മതിലെന്ന ആശയവമായി സര്‍ക്കാര്‍ മുന്നോട്ട് വന്നത്. ബി.ജെ.പിയും പ്രതിപക്ഷവും തുടക്കം മുതല്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ മതില്‍ എന്തു വിലകൊടുത്തും വിജയിപ്പിക്കേണ്ട് സര്‍ക്കാരിനും ഇടതുമുന്നണിക്കും അഭിമാന പ്രശ്നമാവുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ചതിനപ്പുറം സ്ത്രീ പങ്കാളിത്തം പരിപാടിയില്‍ ഉണ്ടായത് സര്‍ക്കാരിന്റെ വിജയം എന്ന് മുന്നണി നിരീക്ഷണം
12. ഔദ്യോഗിക ഇടതുപക്ഷത്തിന് പുറത്തുളളവരുടെ പിന്തുണ വനിതമതിലിലൂടെ ആര്‍ജ്ജിക്കാനായതും വലിയ നേട്ടമായി സി.പി.എം വിലയിരുത്തല്‍. കെ.പി.എം.എസിന്റെയും എസ്.എന്‍.ഡി.പിയുടേയും വിവിധ ദളിത് സംഘടനകളുടേയും പിന്തുണ തിരഞ്ഞെടുപ്പ് അടക്കമുളള തുടര്‍ന്നുളള രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പാര്‍ട്ടിക്ക് ഊര്‍ജ്ജമാകും എന്ന് ഉറപ്പാണ്. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ സംഘടനാ സംവിധാനം അടിമുടി ഉണര്‍ത്താന്‍ കഴിഞ്ഞതും സി.പി.എമ്മിനും എല്‍.ഡി.എഫിനും ഗുണം ചെയ്യും
13. അയോധ്യ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടില്‍ അതൃപ്തി അറിയിച്ച് ആര്‍.എസ്.എസും ശിവസേനയും. ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനാണ് മോദി സര്‍ക്കാരിനെ ജനം അധികാരത്തില്‍ ഏറ്റിയതെന്നും ആര്‍.എസ്.എസ്
14. സുപ്രിം കോടതി വിധിക്ക് ശേഷമെ ഓര്‍ഡിനന്‍സുള്ളൂ എന്ന നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ ശിവസേനയും രംഗത്തെത്തി. രാമനാണോ ഓര്‍ഡിനന്‍സാണോ വലുതെന്ന് മോദി വ്യക്തമാക്കണം എന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു