sabarimala-

മലപ്പുറം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കനകദുർഗയുടെ സഹോദരൻ ഭരത്‌ഭൂഷണിന്റെ ആരോപണം. ഇതിന് പിന്നിൽ പ്രവർത്തിച്ച് സി.പി.എമ്മും കോട്ടയം എസ്.പി ഹരിശങ്കറാണെന്നും സഹോദരൻ ആരോപിച്ചു. കനകദുർഗ ദർശനം നടത്തിയതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കനകദുർഗയെ ഒളിപ്പിച്ചത് കണ്ണൂരിലാണ്. ഇതുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കൾ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നന്നു. ഇതിന്റെ ശബ്ദ രേഖ കൈവശമുണ്ട്. ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കുമെന്ന് സഹോദരൻ പറഞ്ഞു.

ഡിസംബർ 24ന് കനകദുർഗ ശബരിമലയിൽ എത്തിയിരുന്നെങ്കിലും മല ചവിട്ടാനായിരുന്നില്ല. വീട്ടിൽ പറയാതെയാണ് കനകദുർഗ ശബരിമലയിൽ എത്തിയതെന്ന് അവരുടെ ഭർത്താവ് അന്നു പറഞ്ഞിരുന്നു. തിരുവനന്തപുരത്തേക്ക് ജോലി സംബന്ധമായ ആവശ്യത്തിനെന്നാണു പറഞ്ഞതെന്നും ശബരിമലയിൽ പോയതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.