hartal

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ. ശബരിമല കർമ്മസമിതിയും ഹിന്ദു ഐക്യവേദിയും ചേർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.

ഇന്ന് പുലർച്ചയോടെയാണ് കോഴിക്കോട്, മലപ്പുറം സ്വദേശിനികളായ കനകദുർഗ്ഗയും ബിന്ദുവും ശബരിമലയിൽ ദർശനം നടത്തിയത്. പൊലീസ് സംരക്ഷണയിലായിരുന്നു ദർശനം.ആചാര ലംഘനം നടന്നുവെന്നാരോപിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്തും നാളെ ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.

അതേസമയം, യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കനത്ത പ്രതിഷേധമാണ് നടക്കുന്നത്. പലയിടത്തും പരക്കെ അക്രമവും കടയടപ്പും നടന്നു.