1. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
അരുണാചൽപ്രദേശ്
2. വനിതകൾക്ക് പഞ്ചായത്ത് ഭരണത്തിൽ 50 % സംവരണം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?
ബിഹാർ
3. ന്യൂഡൽഹിയിൽ നടന്ന പത്താമത് കോമൺവെൽത്ത് ഗെയിംസിന് അവതരണ ഗാനമെഴുതിയത്?
എ.ആർ. റഹ്മാൻ
4. ഇന്ത്യയിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റ് ?
ഫേസ്ബുക്ക്
5. പന്നിപ്പനിക്കെതിരെ തദ്ദേശീയമായി പ്രതിരോധ മരുന്ന് നിർമ്മിച്ച ഇന്ത്യൻ കമ്പനി?
സൈഡസ് കാഡില
6. ഉറുദു പണ്ഡിതനായിരുന്ന ഇന്ത്യൻരാഷ്ട്രപതിയാര്?
ഡോ. സക്കീർ ഹുസൈൻ
7. ഇന്ത്യയുടെ പർവത സംസ്ഥാനം എന്നറിയപ്പെടുന്നത്?
ഹിമാചൽപ്രദേശ്
8. കേരളത്തിൽ പുതുതായി ആരംഭിക്കുന്ന വെറ്ററിനറി സർവകലാശാല?
പൂക്കോട് (വയനാട്)
9. ഇംഗ്ളീഷ് വാക്കിന്റെ സ്പെല്ലിംഗ് പിറകോട്ടു പറഞ്ഞ് ഗിന്നസിൽ സ്ഥാനം പിടിച്ച മലയാളി?
ജോബ്
10. കാഴ്ചയില്ലാത്തവർക്ക് ഐ.ടിയിലുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി?
ഇൻസൈറ്റ്
11. ഭരണഘടനയുടെ ഏതു വകുപ്പാണ് ധനകാര്യ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്?
ആർട്ടിക്കിൾ 280
12. കേരളത്തിലെ ആദ്യ വനിതാ പട്ടികവർഗ ജില്ലാ പ്രസിഡന്റ്?
എം. ദേവകി
13. റസൂൽ പൂക്കുട്ടിയുടെ ആത്മകഥ?
ശബ്ദതാരാപഥം
14. തേക്കടി ബോട്ടുദുരന്തത്തെക്കുറിച്ച് അന്വേഷിച്ചത്?
ജസ്റ്റിസ് പരീതുപിള്ള കമ്മിഷൻ
15. മൊബൈൽ സാങ്കേതികവിദ്യയായ 3 ജി സേവനത്തിന് തുടക്കം കുറിച്ച കേരളത്തിലെ ജില്ലകൾ?
കോഴിക്കോട്, കണ്ണൂർ
16. വിശപ്പുരഹിത നഗരം പദ്ധതി നടപ്പിലാക്കിയത് ഏത് മെഡിക്കൽ കോളേജിലാണ്?
കോഴിക്കോട്
17. ഒറീസ അറിയപ്പെടുന്ന പേര്?
ഒഡീഷ
18. 2010ൽ വ്യോമാഭ്യാസ പ്രകടനത്തിനിടെ ഹൈദരാബാദിൽ തകർന്നുവീണ നാവികസേനാവിമാനം?
കിരൺ എം.കെ - 2