കോലമാവു കോകില കണ്ടവരാരും യോഗി ബാബുവിനെ മറക്കില്ല. ചെറിയ ചെറിയ കോമഡി വേഷങ്ങളിലൂടെ ഉയർന്നുവന്ന യോഗീ ബാബുവിന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു കോലമാവ് കോകില. നയൻതാരയുടെ നായകനായി തിളങ്ങിയ താരത്തിന് ഷൂട്ടിംഗ് തിരക്കുകളുടെ കാലമാണ്. ഇതിനിടയിൽ താരം നായകനായി ഒരു ചിത്രമെത്തുന്നു. സോംബി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു അഡൾട്ട് ഹൊറർ കോമഡിയായാണ് ഒരുങ്ങുന്നത്. മൂന്ന് നായികമാരുണ്ടെങ്കിലും അവരെ ശല്യപ്പെടുത്തുന്ന പ്രേതമായാണ് യോഗിബാബു പ്രത്യക്ഷപ്പെടുന്നത്. യാഷിക ആനന്ദാണ് മൂന്നു നായികമാരിൽ പ്രധാനി. നവാഗതനായ വിനായക് ശിവയാണ് സംവിധായകൻ.