കടയ്ക്കൽ: കടയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മു

001

കളിൽ മരം വീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ 17 യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 8.50ന് നിലമേൽ - മടത്തറ റോഡിൽ കടയ്ക്കൽ ടൗണിന് സമീപമായിരുന്നു അപകടം. അഞ്ചലിൽ നിന്ന് കടയ്ക്കൽ വഴി ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന 'മോട്ടു" എന്ന ബസിന് മുകളിൽ വാകമരം കടപുഴകി വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കണ്ടക്ടർ ഷൈൻ (35), യാത്രക്കാരായ നാസർ (56), കമലമ്മ (70), തങ്കമണി (70) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ആരിഫാബീവി (68), അംബിക (50), അശ്വതി (26), ശരൺ (3 മാസം), സജിത (38), സുമ (30), നജില (28), റിസാന ഫാത്തിമ (8), മുഹമ്മദ് യാസിൻ (5 മാസം), രാജി (31), ശിവപ്രസാദ് (64), വത്സല (55), ജെയ്‌സ്‌ന (39) എന്നിവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് പൂർണമായും തകർന്നു. അപകടം നടക്കുമ്പോൾ കുറച്ച് യാത്രക്കാരെ

ഉണ്ടായിരുന്നുള്ളൂ. ഒരു മണിക്കൂറോളം കടയ്ക്കൽ - നിലമേൽ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. കടയ്ക്കൽ എസ്.എച്ച്.ഒ പ്രദീപ് കുമാർ, എസ്.ഐ വി. സജു, കടയ്ക്കൽ ഫയർ സ്റ്റേഷൻ ഓഫീസർ സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് ഗതാഗത തടസം നീക്കിയത്.