തിരുവനന്തപുരം∙ ശബരിമലയിലെ യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി നാളെ ഹർത്താലിന് ആഹ്വാനം ചെയ്‌തതിനെ തുടർന്ന് വ്യാഴാഴ്‌ച നടത്താനിരുന്ന പരീക്ഷകൾ നടത്തി. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, സർവകലാശാല പരീക്ഷകളാണു മാറ്റിയത്.
മാറ്റിയ പരീക്ഷകൾ:
കേരള സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സാങ്കേതിക സർവകലാശാല നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കെടിയു അക്കാദമിക് ഡീൻ ഡോ.ജെ. ശ്രീകുമാർ അറിയിച്ചു
ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി അർദ്ധവാർഷിക പരീക്ഷ 4/1/2019 ലേക്ക് മാറ്റിവച്ചിരിക്കുന്നു ടൈംടേബിളിൽ മാറ്റം ഉണ്ടായിരിക്കുന്നതല്ല.
ആരോഗ്യ സർവകലാശാല എല്ലാ പരീക്ഷകളും മാറ്റിവച്ചു.
കാർഷിക, വെറ്ററിനറി സർവകലാശാലകളിൽ പ്രത്യേക പരീക്ഷകളില്ല. കാർഷിക സർവകലാശാല മൂന്ന് കേന്ദ്രങ്ങളിൽ (തിരുവനന്തപുരം വെള്ളായണി, തൃശൂർ വെള്ളാനിക്കര, കാസർകോട്) നടത്താനിരുന്ന കുടുബശ്രീ ജീവ മിഷൻ പരിശീലനം മാറ്റിവച്ചു.