തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് രാഹുൽ ഈശ്വർ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന്റെയും സി.പി.എമ്മിന്റെയും സഹായത്തോടെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി ഹിന്ദുക്കളെ വഞ്ചിച്ചുവെന്നും യുവതികളെ പ്രവേശിപ്പിച്ചതിൽ ജനാധിപത്യ മര്യാദ പാലിച്ച് വിശ്വാസികളും ഹിന്ദുസമൂഹവും കടുത്ത പ്രതിഷേധം അറിയിക്കണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് രാഹുലിന്റെ പ്രതികരണം.
തന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നേരത്തെ പരിഹസിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആചാരലംഘനമുണ്ടായപ്പോൾ തന്ത്രി നട അടച്ചു. ശുദ്ധികലശം ഉൾപ്പെടെ നടത്തി ആവശ്യമുള്ള പരിഹാരക്രിയകളും നിർവഹിച്ചു. മുഖ്യമന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് ഓർമ്മിപ്പിച്ചാണ് തന്ത്രി നട അടച്ച് പരിഹാരക്രിയകൾ ചെയ്തതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
വീഡിയോ