ymall

തൃശൂർ: കളിപ്പാട്ട രംഗത്തെ മുൻനിര ഗ്ളോബൽ ബ്രാൻഡായ ടോയ്സ് ആർ അസിന്റെ കേരളത്തിലെ ആദ്യശാഖ തൃശൂർ തൃപ്രയാറിലെ വൈ മാളിൽ തുറന്നു. ലുലു ഇന്റർനാഷണൽ ഗ്രൂപ്പിന്റെ റീട്ടെയിൽ പാങ്കാളികളായ ടേബിൾസാണ് ടോയ്സ് ആർ അസിന്റെ ഫ്രാഞ്ചൈസി. ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ടേബിൾസ് മാനേജിംഗ് ഡയറക്‌ടർ അദീബ് അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

ടോയ്സ് ആർ എസിന്റെ ഇന്ത്യയിലെ നാലാമത്തെ സ്‌റ്റോർ ആണിത്. ബംഗളൂരുവിൽ രണ്ടും മംഗളൂരുവിൽ ഒന്നും പ്രവർത്തിക്കുന്നുണ്ട്. 2021ഓടെ 65 സ്‌റ്റോറുകൾ തുറക്കുകയാണ് ലക്ഷ്യമെന്ന് അദീബ് അഹമ്മദ് പറഞ്ഞു. മൂന്നു മുതൽ 11 വയസുവരെയുള്ളവർക്കുള്ള കളിപ്പാട്ടങ്ങളാണ് ടോയ്സ് ആർ അസ് വിപണിയിലെത്തിക്കുന്നത്. പാവകൾ, പുസ്‌തകങ്ങൾ, റോൾ പ്ളേ കിറ്റുകൾ, റിമോട്ട് നിയന്ത്രിത കാറുകൾ, കളിബൈക്കുകൾ, റൈഡുകൾ, ബാസ്‌കറ്റ് ബോൾ, ബോക്‌സിംഗ് കിറ്റ്, ഫുട്‌ബോൾ തുടങ്ങിയവ ലഭ്യമാണ്.

വിമൻസ് ക്രീറ്ര്, ബേബീസ് ആർ അസ്, കോൾഡ് സ്‌റ്രോൺ ക്രീമറി, ഗാലിറ്രോസ് എന്നീ ബ്രാൻഡുകളുടെയും ഫ്രാഞ്ചൈസിയാണ് ടേബിൾസ്. ചൈനീസ് ലൈഫ്‌സ്‌റ്രൈൽ ബ്രാൻഡായ 'യോയോസോ"യുമായും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. നിലവിൽ 60 സ്‌റ്റോറുകളാണ് ടേബിൾസിനുള്ളത്. 2021ഓടെ 300 സ്‌റ്രോറുകളാണ് ലക്ഷ്യം.