1. ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ ഉടലെടുത്ത ബി.ജെ.പി- സംഘ്പരിവാര്‍- ശബരിമല കര്‍മ്മ സമിതി പ്രതിഷേധം തെരുവ് യുദ്ധത്തിലേക്ക്. സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി- സി.പി.എം പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. ഇതിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും ജല പീരങ്കിയും പ്രയോഗിച്ചു. സി.പി.എമ്മിന്റെ ഫ്ളക്സ് ബോര്‍ഡുകളും കൊടികളും ബി.ജെ.പി പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിച്ചു 2. ബി.ജെ.പി പ്രവര്‍ത്തകരുടെ കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്കും പരിക്ക്. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് ആണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹം. നേരത്തെ, ബി.ജെ.പി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ അഞ്ച് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. പ്രതിഷേധത്തിന് ആയി എത്തിയവര്‍ ആണ് ആക്രമണം നടത്തിയത് 3. യുവതീ പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഒട്ടാകെ വന്‍ പ്രതിഷേധം ആണ് നടക്കുന്നത്. പാലക്കാട് കൊടുവായൂരില്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലേറ്. ചിറ്റൂരില്‍ നിന്ന് തൃശൂരേക്ക് പോയ ബസിനു നേരെ ആണ് കല്ലേറ് ഉണ്ടായത്. പത്തനംതിട്ട റാന്നിയില്‍ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധം. കോന്നിയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. കോഴഞ്ചേരി, തിരുവല്ല എന്നിവിടങ്ങളിലും ശക്തമായ പ്രതിഷേധം
5. ആലപ്പുഴയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റിനെ പൊലീസ് അറസ്റ്റു ചെയ്തു. ഗുരുവായൂരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ സി.ഐ അടക്കമുള്ളവര്‍ക്ക് പരിക്ക്. കൊച്ചി ഇടപ്പള്ളയില്‍ ദേശീയപാതയില്‍ ഗതാഗതം സ്തംഭിപ്പിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി കാട്ടുകയും വാഹനം തടയുകയും ചെയ്തു. കാസര്‍കോട്- മംഗളൂരൂ ദേശീയ പാതയും പ്രവര്‍ത്തകര്‍ ഉപരോധിച്ചു 6. ശബരിമല കര്‍മസമിതി നാളെ പ്രഖ്യാപിച്ച ഹര്‍ത്താലിന് പിന്തുണ അറിയിച്ച് ബി.ജെ.പി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ആണ് ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍. നാളത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി. സാധാരണ പോലെ തന്നെ നാളെയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. 93 കടകളുമായി ആലോചിച്ച ശേഷമാണ് തീരുമാനം എന്നും സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും വ്യാപാരി വ്യവസായി ഏകോപന സമിതി 7. മലപ്പുറം, കോഴിക്കോട് സ്വദേശികളായ ബിന്ദു, കനക ദുര്‍ഗ എന്നിവര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി എന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ആണ് സംസ്ഥാനത്ത് തെരുവ് യുദ്ധം പൊട്ടി പുറപ്പെട്ടത്. വിവരം മുഖ്യമന്ത്രിയും സ്ഥിരീകരിച്ചതോടെ ശബരിമല നട അടച്ച തന്ത്രി പരിഹാര ക്രിയകള്‍ക്കു ശേഷമാണ് വീണ്ടും തുറന്നത്. ശബരിമലയില്‍ ആചാര ലംഘനം നടന്നതിന്റെ പേരില്‍ നട അടച്ച തന്ത്രിക്ക് വിശ്വാസികളുടെ പേരില്‍ നന്ദി പറയുന്നു എന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സുപ്രീംകോടതിയില്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജിയില്‍ വിശ്വാസം ഉണ്ടെന്നും പ്രതികരണം 8. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് ഐതിഹാസിക വിജയം എന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. യുവതികള്‍ പ്രവേശിപ്പിച്ചത് പരിഹാര ക്രിയ നടത്തേണ്ടതില്ല. ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയുടെ മനസിന് ആണ് എന്നും തൃപ്തി ദേശായി പറഞ്ഞു 9. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് സര്‍ക്കാരും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് യു.ഡി.എഫും ബി.ജെ.പിയും. ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി. യുവതികള്‍ കയറി എന്നത് വസ്തുത. ഇതിന് മുന്‍പും യുവതികള്‍ ശബരിമലയില്‍ എത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് തടസങ്ങള്‍ നേരിട്ടതിനാല്‍ നടന്നില്ല. അത്തരം തടസങ്ങള്‍ ഒന്നും ഉണ്ടാകാത്തതിനാല്‍ ആണ് ഇപ്പോള്‍ ദര്‍ശനം നടത്തിയത് എന്നും കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കും എന്ന് നേരത്തെ അറിയിച്ചത് ആണ് എന്നും മുഖ്യമന്ത്രി 10. ബി.ജെ.പി ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ എന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. വനിതാ മതിലിന് ഇടയില്‍ ബി.ജെ.പി ഇന്നലെ കലാപത്തിന് ശ്രമിച്ചത് ഹീനമായ പ്രവൃത്തി എന്നും പ്രതികരണം. യുവതികള്‍ ശബരിമലയില്‍ എത്തിയതില്‍ അത്ഭുദം ഇല്ലെന്ന് മന്ത്രി എ.കെ. ബാലന്‍. സര്‍ക്കാര്‍ സംരക്ഷണം ഒരുക്കിയിട്ടില്ല. ശബരിമലയില്‍ നട അടച്ച തന്ത്രിയുടെ നടപടി സുപ്രീകോടതി വിധിയുടെ ലംഘനം എന്ന് കോടിയേരി ബാലകൃഷ്ണനും സുപ്രീംകോടതി വിധിയില്‍ ആചാര ലംഘനം ഇല്ലെന്ന് കാനം രാജേന്ദ്രനും പ്രതികരിച്ചു 11. നട അടച്ച തന്ത്രിയുടെ നടപടി ഉചിതം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പ ഭക്തന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് ആണ് സര്‍ക്കാര്‍ നടപടി. ഇടതുപക്ഷ മുന്നണിയുടെ നടപടിയോട് നവോത്ഥാന സംഘടനകള്‍ വിശദീകരണം ചോദിക്കണം എന്നും ചെന്നിത്തല. ഒരു വലിയ ജനവിശ്വാസതത്തിന്റെ മനസിനെ മുറിവേല്‍പ്പിച്ചാണ് യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയത് എന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍. സംസ്ഥാന വ്യാപകമായി യു.ഡി.എഫ് ഇന്ന് പ്രതിഷേധം നടത്തും 12. യുവതീ പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം ആരംഭിച്ചു. നാമജപ പ്രതിഷേധങ്ങളുമായി റോഡ് ഉപരോധം. യുവതീ പ്രവേശനം ഹിന്ദു സമൂഹത്തോട് ചെയ്ത കൊലച്ചതി എന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.ടി രമേശ്. ഇതിന് എതിരെ ഇന്നും നാളെയും രാജ്യവ്യാപകമായി നാമജപ പ്രതിഷേധം നടത്തും. മുഖ്യമന്ത്രിയെ കൊണ്ട് ഇതിന് മറുപടി പറയിക്കും എന്നും എം.ടി രമേശ്
|