കൊച്ചി: ഉപഭോക്താക്കൾക്ക് ഇൻഷ്വറൻസ് സേവനം ലഭ്യമാക്കാനായി അലഹബാദ് ബാങ്കും എസ്.ബി.ഐ ലൈഫ് ഇൻഷ്വറൻസും തമ്മിൽ കരാറിലേർപ്പെട്ടു. അലഹബാദ് ബാങ്കിന്റെ 3,238 ശാഖകളിലൂടെ സംരക്ഷണം, സ്വത്ത് സമ്പാദനം, നിക്ഷേപം തുടങ്ങിയ ശ്രേണിയിൽപ്പെട്ട എസ്.ബി.ഐ ലൈഫിന്റെ പദ്ധതികൾ ഉപഭോക്താക്കൾക്ക് ലഭിക്കും. അലഹബാദ് ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ മല്ലികാർജുന റാവുവിന്റെയും എസ്.ബി.ഐ ലൈഫ് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സഞ്ജീവ് നൗത്തിയാലിന്റെയും സാന്നിദ്ധ്യത്തിലാണ് കരാർ ഒപ്പുവച്ചത്.