ന്യൂഡൽഹി: പ്രമുഖ ഹിന്ദി- ബംഗാളി നടി മൗഷ്മി ചാറ്റർജി ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയയുടെ സാന്നിദ്ധ്യത്തിലാണ് പാർട്ടി പ്രവേശനം നടന്നത്. ഹിന്ദി താരങ്ങളായ രൂപ ഗാംഗുലി, റിമി സെൻ, സംഗീജ‌്ഞ ബാബുൽ സുപ്രിയോ എന്നിവർക്കു പിന്നാലെയാണ് മൗഷ്മി ചാറ്റർജിയുടെ ബി.ജെ.പി പ്രവേശനം. 2016ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം പീകുവിലാണ് മൗഷ്മി അവസാനമായി പ്രത്യക്ഷപ്പെട്ടത്. നൂറോളം ഹിന്ദി, ബംഗാളി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രമുഖ പിന്നണി ഗായകൻ ഹേമന്ദ് കുമാറിന്റെ മകൻ ജയന്ത് മുഖർജിയാണ് ഭർത്താവ്.