-sabarimala-women-entry

കൊച്ചി: യുവതികൾ ശബരിമല ദർശനം നടത്തിയതിന്റെ പേരിൽ തന്ത്രി നട അടച്ചതിനെതിരേ രൂക്ഷ വിമർശനവുമായി സാഹിത്യകാരൻ എൻ.എസ്.മാധവൻ രംഗത്തെത്തി. ഇത് കേരളം തന്നെയാണോ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സ്ത്രീകൾ പുതിയ ദളിതരാണോ എന്നും അദ്ദേഹം ചോദിച്ചു.

‘ശബരിമല ശുദ്ധിക്രിയകൾക്ക് വേണ്ടി അടച്ചെന്നോ? ഇത് കേരളം തന്നെയാണോ? സ്ത്രീകൾ പുതിയ ദളിതരാണോ?? സുപ്രിം കോടതി വിധി പിന്തുടരുക മാത്രമാണ് ബിന്ദുവും കനകദുർഗയും ചെയ്തത്. സ്ത്രീവിരുദ്ധതയും കോടതിയലക്ഷ്യവും നടത്തിയ തന്ത്രിയെ നീക്കം ചെയ്യണമെന്നും എൻ.എസ്.മാധവൻ ആവശ്യപ്പെട്ടു.

#Sabarimala closed for purification? Is this Kerala or some place in cow land? Women are new Dalits? Bindu and Kanakadurga only followed the SC ruling. #RemoveSabarimalaThantri for misogyny and serious contempt of court.

— N.S. Madhavan (@NSMlive) January 2, 2019