1. ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് പറഞ്ഞ വ്യാപാര സംഘടനകള്‍ക്ക് ബി.ജെ.പിയുടെ ഭീഷണി. വ്യാപാരികള്‍ കട തുറന്നാല്‍ അടപ്പിക്കും. ടി. നസറുദ്ദീന്റെയും കൂട്ടരുടെയും നീക്കം ഹിന്ദു സമൂഹത്തോട് ഉള്ള വെല്ലുവിളി എന്നും ആരോപണം. ഭീഷണയുമായി ബി.ജെ.പി രംഗത്ത് എത്തിയത് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് നേരത്തെ വ്യാപാരികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 2. നാളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച ഹര്‍ത്താലിന് പിന്തുണ അറിയിചച്ച് ബി.ജെ.പി. സാധാരണ പോലെ തന്നെ നാളെയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും എന്ന് സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍. ശബരിമല കര്‍മ്മ സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്, മലപ്പുറം, കോഴിക്കോട് സ്വദേശികളായ ബിന്ദു, കനക ദുര്‍ഗ എന്നിവര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി എന്ന വിവരം പുറത്തുവന്നതിന് പിന്നാലെ. ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നാളെ കരിദിനം ആചരിക്കും. 3. വിവരം മുഖ്യമന്ത്രി സ്ഥിരീകരിച്ചതോടെ ശബരിമല നട അടച്ച തന്ത്രി പരിഹാര ക്രിയകള്‍ക്കു ശേഷമാണ് വീണ്ടും തുറന്നത്. ശബരിമലയില്‍ ആചാര ലംഘനം നടന്നതിന്റെ പേരില്‍ നട അടച്ച തന്ത്രിക്ക് വിശ്വാസികളുടെ പേരില്‍ നന്ദി പറയുന്നു എന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് ഐതിഹാസിക വിജയം എന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. യുവതികള്‍ പ്രവേശിപ്പിച്ചത് പരിഹാര ക്രിയ നടത്തേണ്ടതില്ല. ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയുടെ മനസിന് ആണ് എന്നും തൃപ്തി ദേശായി പറഞ്ഞു 4. ശബരിമല യുവതി പ്രവേശനത്തില്‍ ബി.ജെ.പിയും ശബരിമല കര്‍മ്മ സമിതിയും പ്രതിഷേധം ശക്തമാക്കിയതോടെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ തെരുവ് യുദ്ധം. തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി- സി.പി.എം പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. ഇതിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും ജല പീരങ്കിയും പ്രയോഗിച്ചു. സി.പി.എമ്മിന്റെ ഫ്ളക്സ് ബോര്‍ഡുകളും കൊടികളും ബി.ജെ.പി പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിച്ചു
5. ബി.ജെ.പി പ്രവര്‍ത്തകരുടെ കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്കും പരിക്ക്. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. സെക്രട്ടേറിയറ്റിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹം. നേരത്തെ, ബി.ജെ.പി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ അഞ്ച് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. പ്രതിഷേധത്തിന് എത്തിയവര്‍ ആണ് ആക്രമണം നടത്തിയത് 6. പാലക്കാട് കൊടുവായൂരില്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലേറ്. ചിറ്റൂരില്‍ നിന്ന് തൃശൂരേക്ക് പോയ ബസിനു നേരെ ആണ് കല്ലേറ് ഉണ്ടായത്. പത്തനംതിട്ട റാന്നിയില്‍ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധം. കോന്നിയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. നെയ്യാറ്റിന്‍കര, ആറന്‍മുള, കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശേരി, വടകര എന്നിവിടങ്ങളിലും ശക്തമായ പ്രതിഷേധം 7. ആലപ്പുഴയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റിനെ പൊലീസ് അറസ്റ്റു ചെയ്തു. ഗുരുവായൂരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ സി.ഐ അടക്കമുള്ളവര്‍ക്ക് പരിക്ക്. കൊച്ചി ഇടപ്പള്ളയില്‍ ദേശീയപാതയില്‍ ഗതാഗതം സ്തംഭിപ്പിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ.കെ. ബാലന്‍ എന്നിവര്‍ക്ക് നേരെയും പ്രതിഷേധം. കാസര്‍കോട്- മംഗളൂരൂ ദേശീയ പാതയില്‍ ഉപരോധം. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്. 8. ശബരിമല യുവതീപ്രവേശനത്തില്‍ ഗൂഡാലോചന എന്ന ആരോപണവുമായി കനക ദുര്‍ഗയുടെ സഹോദരന്‍ ഭരത് ഭൂഷണ്‍. പിന്നില്‍ സി.പി.എമ്മും എസ്.പി ഹരിശങ്കറും എന്ന് ആരോപണം. കനക ദുര്‍ഗയെ ഒളിപ്പിച്ചത് കണ്ണുരില്‍. സി.പി.എം നേതാക്കള്‍ പല പ്രാവശ്യം വിളിച്ച് സംസാരിച്ചു. ഇതിന്റെ ശബ്ദ രേഖ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്നും സഹോദരന്റെ വെളിപ്പെടുത്തല്‍. 9. കനക ദുര്‍ഗ മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ്. ഇവര്‍ ഡിസംബര്‍ 24 ന് ശബരിമലയില്‍ എത്തിയിരുന്നു എങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. ഇവര്‍ വീട്ടില്‍ അറിയിക്കാതെയാണ് ശബരിമലയില്‍ എത്തിയത് എന്നായിരുന്നു ഭര്‍ത്താവിന്റെ പ്രതികരണം. ആക്രമണ സാധ്യത മുന്നറിയിപ്പിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതായാണ് വിവരം. കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവ് സ്വദേശിയാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു ഹരിഹരന്‍ 10. റഫാല്‍ അഴിമതിയില്‍ രാജ്യസഭയില്‍ ചര്‍ച്ച പുരോഗമിക്കവേ ആരോപണങ്ങളുമായി കോണ്‍ഗ്രസ്. റഫാല്‍ ഇടപാടിലെ ബി.ജെ.പിയുടെ പങ്ക് തെളയിക്കുന്ന ശബ്ദരേഖ രാജ്യസഭയില്‍ കേള്‍പ്പിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. രാഹുല്‍ സഭയില്‍ ഹാജരാക്കിയത് ഇടപാടുമായി ബന്ധപ്പെട്ട നിരവധി ഫയലുകള്‍ ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറിന്റെ കിടപ്പുമുറിയിലുണ്ടെന്ന ഗോവ മന്ത്രി വിശ്വജിത്ത് റാണെ പറയുന്ന ശബ്ദ സന്ദേശം 11. ചര്‍ച്ചയ്ക്കിടെ അണ്ണാ ഡി.എം.കെ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം മുഴക്കി. അണ്ണാ ഡി.എം.കെ പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ ശ്രമം നടത്തുന്നു എന്ന് രാഹുലിന്റെ ആരോപണം. ശബ്ദ സന്ദേശം കേള്‍പ്പിക്കണം എന്ന ആവശ്യം എതിര്‍ത്തതോടെ ഇതിന്റെ ഉത്തരവാദിത്തം എഴുതി നല്‍കണമെന്ന് സ്പീക്കറിനോട് ആവശ്യപ്പെട്ട് രാഹുല്‍ 12. ലോക്സഭയില്‍ രാഹുലിന്റെ ആരോപണങ്ങള്‍പ്രതിരോധിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഗോവ മന്ത്രിയുടേത് എന്ന പേരില്‍ ഉള്ള സംഭാഷണം കോണ്‍ഗ്രസ് നിര്‍മ്മിച്ചതെന്ന് ആരോപണം. ആന്റണി റഫാല്‍ കരാര്‍ ഉപേക്ഷിച്ചത് പാര്‍ട്ടിക്ക് പണം നല്‍കാത്തത് കൊണ്ടെന്ന് ജെയ്റ്റ്ലി. ബോഫേഴ്സ്, നാഷണല്‍ ഹെറാല്‍ഡ്, ആഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടുകളുടെ ഗൂഢാലോചന നടത്തിയത് ഗാന്ധി കുടുംബമെന്നും ജെയ്റ്റ്ലി ആരോപിച്ചു
|