rjd-

പാട്ന: ആർ.ജെ.ഡി. നേതാവ് വെടിയേറ്റു മരിച്ചതിന് പിന്നാലെ പ്രവർത്തകർ പതിമൂന്ന് വയസുകാരനെ തല്ലിക്കൊന്നു. ബീഹാറിലെ നളന്ദയിലാണ് സംഭവം. ആർ.ജെ.ഡി നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കുള്ളതായി സംശയിക്കുന്നയാളുടെ ബന്ധുവായ 13കാരനെയാണ് ആർ.ജെ.ഡി പ്രവർത്തകർ തല്ലിക്കൊന്നത്.

ആർ.ജെ.ഡി. പ്രാദേശിക നേതാവായ ഇന്ദൽ പാസ്വാനെ ഇന്ന് രാവിലെയാണ് വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി മാഗ്ദസാരൈയിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇന്ദൽ പാസ്വാന് വെടിയേറ്റത്.

ഇതിനിടെ കൊലപാതകവാർത്തയറിഞ്ഞ് പാർട്ടി പ്രവർത്തകരും അദ്ദേഹത്തിന്റെ അനുയായികളും സംഘടിച്ചു. നേതാവിനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്നവരുടെ വീടുകൾ അഗ്‌നിക്കിരയാക്കി. ഇതിനിടെയാണ് 13കാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.