മുംബയ്: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ പരിശീലകൻ രമാകാന്ത് അചരേക്കർ (87) അന്തരിച്ചു.
മുംബയ് ദാദറിലെ ശിവാജി പാർക്കിലെ കാമത്ത് മെമ്മോറിയൽ ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപകനാണ്. ഇവിടെ വച്ചാണ് സച്ചിൻ ടെൻഡുൽക്കർ, വിനോദ് കാംബ്ലി, അജിത് അഗാർക്കർ, ചന്ദ്രകാന്ത് പാട്ടിൽ, പ്രവീൺ ആംറെ എന്നിവരെ പരിശീലിപ്പിച്ചത്.
രാജ്യം പത്മശ്രീയും ദ്രോണാചാര്യ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.