kp-sasikala

കോട്ടയം: ദേവസ്വം ബോർഡ് അംഗവും എെ.പി.എസുകാരനായ മകനും ചേർന്ന് ക്ഷേത്രങ്ങളെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ഹിന്ദു എെക്യവേദി അദ്ധ്യക്ഷ കെ.പി ശശികല. കോട്ടയം എസ്.പിയായ ഹരിശങ്കറും അദ്ദേഹത്തിന്റെ അച്ഛനും ദേവസ്വം ബോർഡ് അംഗവുമായ ശങ്കർദാസും ചേർന്ന് ശബരിമലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന് ശശികല പറഞ്ഞു.

ഞങ്ങൾ എന്നും വിശ്വാസികൾക്കൊപ്പമാണ്. കേരളത്തിലെ ഭക്തജനങ്ങളെ വേദനിപ്പിക്കുന്ന പ്രവർത്തനമാണ് സർ‌ക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഭക്തജനങ്ങളെ വേദനിപ്പിച്ച ഭരണാധികാരിക്കെതിരെയാണ് നാളെത്തെ ഹർത്താൽ. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും വരെ സമരം തുടരുമെന്ന് ശശികല കൂട്ടിച്ചേർത്തു.

ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷത്രങ്ങളിലെ വരുമാനം എടുക്കാൻ ഇനി മുതൽ സർക്കാറിനെ അനുവദിക്കില്ല. അത് എന്ത് ചെയ്യണമെന്ന് ഇനി വിശ്വാസികൾക്ക് തീരുമാനിക്കാം. കാണിക്ക ഇടേണ്ട എന്നാണ് ഇതുവരെ പറഞ്ഞത് എന്നാൽ ഇനിമുതൽ കാണിക്ക സർക്കാർ എടുക്കേണ്ട എന്ന് പറയുകയാണ്. സർക്കാറിനെതിരെ എന്തു കെെവിട്ട കളിക്കും തയ്യാറാണെന്നും ശശികല കൂട്ടിച്ചേർത്തു.