sabarimala

കോഴിക്കോട്:ശബരിമലയിൽ രണ്ട് യുവതികൾ ദർശനം നടത്തിയതിനെ തുടർന്ന് തന്ത്രി ക്ഷേത്രം അടച്ചിടുകയും ശുദ്ധി പരിഹാരക്രിയകൾ നടത്തുകയും ചെയ്തത് അത്യന്തം വിവേചനപരവും സ്ത്രീവിരുദ്ധവും സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനവുമാണെന്ന് ഒരു സംഘം സാംസ്‌കാരിക പ്രവർത്തകർ ആരോപിച്ചു. ഗവൺമെന്റ് തന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ദേവസ്വം ബോർഡിന്റെയോ മന്ത്രിസഭയുടെയോ അനുവാദമില്ലാതെ ക്ഷേത്രം അടച്ചിട്ടത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സ്ത്രീപ്രവേശനത്തിന് ശേഷം കേരളത്തിന്റെ തെരുവുകളിൽ വർഗ്ഗീയ ശക്തികൾ അക്രമം അഴിച്ചു വിടുകയാണ്‌. ജനജീവിതം സ്തംഭിപ്പിക്കുന്ന ഹർത്താൽ വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നു. മതനിരപേക്ഷരും ജനാധിപത്യവാദികളുമായ മുഴുവൻ ജനങ്ങളും വർഗ്ഗീയ ശക്തികൾക്കെതിരെ നിശിതമായി പ്രതിഷേധിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സ്ത്രീകൾ ക്ഷേത്രദർശനം നടത്തിയതിന് തന്ത്രി ചെയ്‌ത ശുദ്ധികർമ്മങ്ങളും പ്രതിക്രിയകളും സ്ത്രീവിരുദ്ധവും അയിത്താചരണത്തിന്റെ പുതിയ രൂപവും കോടതി വിധിയുടെ ലംഘനവുമാണ്. ജനങ്ങളെ ബന്ധനസ്ഥരാക്കുന്ന വർഗ്ഗീയ ശക്തികളുടെ ഹർത്താലും കലാപ ശ്രമങ്ങളും തള്ളിക്കളയാൻ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും വർഗ്ഗീയവത്കരണത്തെ ചെറുക്കണമെന്നും ഞങ്ങളഭ്യർത്ഥിക്കുന്നു.

സച്ചിദാനന്ദൻ, കെ.ജി.ശങ്കരപ്പിള്ള,എം.ജി.എസ് .നാരായണൻ, സുനിൽ.പി. ഇളയിടം,

വെങ്കിടേഷ് രാമകൃഷ്ണൻ, ആർ.ബി.ശ്രീകുമാർ,എൻ.പ്രഭാകരൻ,കെ.ഇ.എൻ കുഞ്ഞഹമ്മദ്, എം.എം. സോമശേഖരൻ,കുരീപ്പുഴ ശ്രീകുമാർ ,അശോകൻ ചരുവിൽ, പി. ഗീത,ശാരദക്കുട്ടി, കെ.അജിത,ഖദീജ മുംതാസ്, റഫീഖ് അഹമ്മദ്, പി.എൻ.ഗോപീകൃഷ്ണൻ, വി.വിജയകുമാർ, ജി.പി.രാമചന്ദ്രൻ ,വി.കെ.ശ്രീരാമൻ, എസ്.കലേഷ്, വിജി പെൺകൂട്ട്, ഗീനാകുമാരി, എൻ.ശശിധരൻ, ഡോ.ബിജുലാൽ, സി.അശോകൻ, വി.മോഹനകൃഷ്ണൻ,കെ.എം.സലിം കുമാർ, ഫാദർ അഗസ്റ്റിൻ വട്ടോളി, ഇ.പി. അനിൽ,കെ.എൻ. അജോയ് കുമാർ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പിട്ടത്.