ന്യൂഡൽഹി : ശബരിമല ദർശനം നടത്തിയ ബിന്ദു, കനകദുർഗ എന്നിവരെ പ്രശംസിച്ച് ബി.ബി.സി. ക്ഷേത്രത്തിൽ പ്രവേശിച്ച് ഇന്ത്യൻ യുവതികൾ ചരിത്രം സൃഷ്ടിച്ചു എന്ന തലക്കെട്ടോടെയാണ് ബി.ബി.സി വാർത്ത പ്രസിദ്ധീകരിച്ചത്.
ഇന്ന് പുലർച്ചെ മൂന്നുമണിക്ക് സന്നിധാനത്തെത്തിയെന്നും 3:45ന് പൊലീസിന്റെ സംരക്ഷണയിൽ ദര്‍ശനം നടത്തിയെന്നും ബിന്ദു പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ചുള്ള സുപ്രിംകോടതി ഉത്തരവിനെക്കുറിച്ചും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ വിധിയെ പിന്തുണയ്ക്കുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
സ്ത്രീപ്രവേശനത്തെതുടർന്നുള്ള സംഘർഷങ്ങളും ബി.ബി.സി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.