ശബരിമലയിൽ യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി കൊറിയോഗ്രാഫർ പ്രസന്ന മാസ്റ്റർ രംഗത്ത്. യുവതികളെ 'ഭീരുക്കൾ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രസന്ന മാസ്റ്റർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്. ശബരിമലയിൽ ദർശനത്തിനെത്തിയതിന്റെ സന്തോഷത്തോടൊപ്പം ഞെട്ടലുണ്ടാക്കിയ കാര്യവും അദ്ദേഹം വിശദീകരിച്ചു.
'അമ്മയെയും അമ്മായിമാരെയും കൂട്ടി മലയിറങ്ങി വരുമ്പോഴാണ് ഞെട്ടിക്കുന്ന വാർത്ത ഞാൻ കേട്ടത്. രണ്ട് ഭീരുക്കൾ തങ്ങളുടെ ഈഗോ ശമിപ്പിക്കുന്നതിന് വേണ്ടി ശബരിമലയിൽ കേറിയ വാർത്ത. അവരെയോർത്ത് ഞാൻ ലജ്ജിച്ചുപോയി. കുട്ടികളുൾപ്പെടെയുള്ള 30,000 ഒാളം ഭക്തരാണ് അവരുടെ ഈഗോ കാരണം കാത്തുനിൽക്കേണ്ടി വന്നത്. ശബരിമലയ്ക്ക് ഇതൊരു കറുത്ത ദിനമാണ്. ഇതുകൊണ്ട് ഇവരെന്തു നേടി?. നിങ്ങൾ മുറിവേൽപ്പിച്ചത് നിരവധി അയ്യപ്പ ഭക്തരുടെ വിശ്വാസമാണ്'. പ്രസന്ന മാസ്റ്റർ കുറിച്ചു.