തിരുവനന്തപുരം : ശബരിമല നട തന്ത്രിക്ക് ഇഷ്ടമുള്ളപ്പോൾ അടക്കുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. യുവതീ പ്രവേശനത്തെ തുടർന്ന് ശബരിമല നട അടച്ച തന്ത്രിയുടെ നടപടിയെ വിമർശിച്ച സി.പി.എ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയാണ് ശോഭ സുരേന്ദ്രന്റെ വിമർശനം. തന്ത്രിക്ക് ഇഷ്ടമുള്ളപ്പോൾ നട അടയ്ക്കും അല്ലാതെ അടയ്ക്കരുതെന്ന് പറയാൻ ശബരിമല കോടിയേരിയുടെ തറവാട്ട് സ്വത്തല്ല എന്നായിരുന്നു അവരുടെ പ്രതികരണം.
ആചാരം ലംഘിക്കാൻ കൂട്ടു നിന്ന മുഖ്യമന്ത്രി അയ്യപ്പ വിശ്വാസികളെ ചതിച്ചുവെന്നും അവർ ആരോപിച്ചു. ആചാര ലംഘനം നടത്താൻ ഒന്നും ചെയ്യില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കള്ളൻമാരെപ്പോലെ രണ്ട് സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചെന്നും ഈ വഞ്ചനയ്ക്ക് മാപ്പ് പറയണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു.