deepa-nishanth

ശബരിമലയിൽ യുവതികൾ കയറിയതിനെ തുടർന്ന് നടയടച്ച് ശുദ്ധി കലശം നടത്തിയതിനെതിരെ ദീപ നിഷാന്ത് രംഗത്ത്. പെണ്ണുങ്ങൾ കേറിയതിനാണ് നടയടപ്പും ശുദ്ധികലശവും,​ കേറിയത് ദളിത് സ്ത്രീകളാവുമ്പോ കുറേക്കൂടി രോഷം കൂടും. എന്ന് തുടങ്ങുന്ന വാചകത്തോടെയുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം ഉന്നയിക്കുന്നത്.

'തൊഴിൽ കേന്ദ്രത്തിലേക്ക്' എന്ന നാടത്തിന്റെ വാചകങ്ങൾ കുറിച്ച് കൊണ്ടാണ് ദീപ നിഷാന്ത് സ്ത്രീ സമൂഹം നേരിടുന്ന അനാചാരത്തിനെതിരെ വിമർശിക്കുന്നത്. പുരുഷകേന്ദ്രീകൃതമായ സമൂഹത്തിന്റെ മേൽക്കോയ്മയെ അവർ വരച്ചുകാട്ടുന്നു. ഓരോ സമരശരികളും തിരിച്ചറിയപ്പെടുന്നത് അതാത് കാലഘട്ടത്തിലാകണമെന്നില്ല. പിൽക്കാലചരിത്രങ്ങളിലെ തിളങ്ങുന്ന അധ്യായങ്ങളായിരിക്കുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.