cp-sugatahan-

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ സർക്കാരിനെ വിമർശിച്ച് വനിതാമതിൽ സംഘാടക സമിതി ജോയിന്റ് സെക്രട്ടറിയും ഹിന്ദു പാർലമെന്റ് നേതാവുമായ സി.പി.സുഗതൻ.

സുപ്രീം കോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അതു നടപ്പാക്കുന്നതും പാത്തും പതുങ്ങിയുമാകരുതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

‘സുപ്രീം കോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അതു നടപ്പാക്കുന്നതും പാത്തും പതുങ്ങിയുമാകരുത്. ഭക്തർ ശബരിമല കയറുന്നതു ഇങ്ങനെയോ? ആ രണ്ടു യുവതികളും ഭക്തരല്ല ആക്ടിവിസ്റ്റ് യുവതികളെ മല ചവിട്ടാൻ അനുവദിച്ചത് യഥാർത്ഥ ഭക്തർക്ക്‌ വേദനയുണ്ടാക്കുന്നു! ‍ ഞങ്ങൾ ആ വേദനക്കൊപ്പം. നവോഥാന മൂല്യ സങ്കല്പങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം യഥാർത്ഥ ഭക്തരെ അഭിമാനത്തോടെ ഭക്തിയോടെ ജീവിക്കാൻ അനുവദിക്കുകയും വേണമല്ലോ!’


സർക്കാരിനൊപ്പം തന്ത്രിയെയും അദ്ദേഹം വിമർശിച്ചു.

വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം പോരല്ലോ. ഭക്തരുടെ വികാരം കൂടെ സംരക്ഷിക്കേണ്ടവരല്ലേ അവർ. അതുപോലെ യുവതികൾ കയറിയപ്പോൾ നട അടച്ചു ശുദ്ധികലശം നടത്തി അരമണിക്കൂർ കഴിഞ്ഞു തുറക്കാതെ ഒരു നീണ്ട കാലത്തേക്ക് നട അടച്ചിട്ടു ധൈര്യം കാണിക്കാൻ തന്ത്രിമാർ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല– സുഗതൻ ചോദിക്കുന്നു.