richa-

90കളിൽ മലയാളത്തിൽ തരംഗം സൃഷ്ടിച്ച അഡൽറ്റി ചിത്രങ്ങളിലെ നായികയായിരുന്നു ഷക്കിലയുടെ കഥ പറയുന്ന ഷക്കീല എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. റിച്ച ഛദ്ദ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററിൽ വിസ്കി ഗ്ലാസിൽ ഇറങ്ങി നിൽക്കുന്ന മോണക്കിനി ധരിച്ച ഷക്കീലയാണ് ഉള്ളത്. തന്റെ ട്വിറ്റർ പേജിലൂടെ റിച്ച ഛദ്ദയാണ് പോസ്റ്റർ പങ്കു വച്ചത് അർദ്ധനഗ്നയായി ആഭരണങ്ങൾ ധരിച്ചുനിൽക്കുന്ന ആദ്യ പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.

ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നോട്ട് എ പോൺ സ്റ്റാർ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഷക്കിലീയുടെ പുറം ലോകം അറിയാത്ത ജീവിതമാണ് ചിത്രം വരച്ചുകാട്ടുന്നതെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. മലയാളി താരം രാജിവ് പിള്ളയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Starting this new year with a BANG! #Shakeela is coming your way with all the retro feels. #2019ShakeelaKeNaam @RichaChadha @lankeshindrajit #HappyNewYear2019 pic.twitter.com/sTTUReUmKE

— Shakeela (@ShakeelaFilm) January 2, 2019