ആപ്പിൾ ജ്യൂസിൽ നിന്നും ഉണ്ടാക്കുന്ന വിനാഗിരിയാണ് ആപ്പിൾ സിഡെർ വിനഗർ അഥവാ എസിവി. പുളിപ്പിച്ച ആപ്പിളിൽ നിന്നാണിത് ഉണ്ടാക്കുന്നത്. ചർമ്മം, മുടി എന്നിവയുടെ ആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടുത്താൻ ആപ്പിൾ സിഡെർ വിനഗർ അത്യുത്തമമാണ്. ബേക്കിംഗ് സോഡയും ആപ്പിൾ സിഡെർ വിനഗറുമായി മിക്സ് ചെയ്തു ഉപയോഗിച്ചാൽ മുടിയും തലയോടും വൃത്തിയാക്കും.
ഇത് ഫംഗസ് അണുബാധ,താരൻ,തല ചൊറിച്ചിൽ എന്നിവ അകറ്റുകയും ചെയ്യും. ആപ്പിൾ സിഡെർ വിനഗർ ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. പഞ്ഞിയിൽ അൽപം ആപ്പിൾ സിഡെർ വിനഗർ എടുത്ത് മുഖത്ത് പുരട്ടുക. ചർമ്മം മൃദുലവും തിളക്കമുള്ളതുമാക്കാൻ മറ്റൊന്നും വേണ്ട. ഒരു കപ്പ് എസിവി ചൂട് വെള്ളത്തിൽ കലർത്തി കാല് 20 മിനിറ്റ് മുക്കി വയ്ക്കുക. ഇത് കാലുകൾ മൃദുലവും സുന്ദരവുമാക്കും.