sabarimala-

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയത് തെറ്റാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പിൻവാതിൽ വഴിയുള്ള ദർശനം ദുഖകരവും നിരാശാജനകവും ആണ്. ഇക്കാര്യത്തിൽ സി.പി.എം ചതിച്ചെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

ശബരിമല സന്നിധാനം വിശ്വാസികൾക്കുള്ളതാണ്, അത് ആക്ടിവിസ്റ്റുകൾക്കുള്ളതല്ല. അങ്ങനെയുള്ള ഏറ്റവും പരിപാവനമായ സന്നിധാനത്ത് അവിശ്വാസികളായ ആക്ടിവിസ്റ്റുകൾ രാത്രിയുടെ മറവിൽ ഇരുമുടിക്കെട്ടില്ലാതെ ശരണം വിളിക്കാതെ പിൻവാതിലിലൂടെ എത്തിയതും പൊലീസ് അവർക്ക് സുരക്ഷ ഒരുക്കിയതും നിരാശജനകവും വേദനാജനകവുമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ഇക്കാര്യത്തിൽ സി.പി.എം വഞ്ചിച്ചെന്ന് തോന്നുന്നില്ല, വനിതാ മതിലും യുവതി പ്രവേശനവും രണ്ടും രണ്ടാണ്. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കേരള സർക്കാർ നടത്തിയ വനിതാ മതിലിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.