ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനമുണ്ടായതിന് പിന്നാലെ ശ്രീകോവിൽ അടച്ച് ശുദ്ധികലശം നടത്തിയതിന് ശബരിമല തന്ത്രിക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച ഹർജികൾ എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്ന ആവശ്യവും കോടതി തള്ളി. ഭരണഘടനാ ബെഞ്ച് അടിക്കടി സംഘടിപ്പിക്കാനും പിരിച്ചുവിടാനും കഴിയില്ലെന്നും ഇത് സംബന്ധിച്ച എല്ലാ ഹർജികളും ജനുവരി 22ന് മാത്രമേ പരിഗണിക്കാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി.