അശ്വതി: ധനപരമായി നേട്ടങ്ങൾ ഉണ്ടാകും.സഹോദരങ്ങളിൽ നിന്നും മനക്‌ളേശത്തിനു സാദ്ധ്യത. ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും, വിദ്യാർത്ഥികൾക്ക് നൃത്തസംഗീതാദി കലകളിൽ താൽപര്യം വർദ്ധിക്കും. ശിവന് ശംഖാഭിഷേകം നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
ഭരണി: സഹോദരങ്ങളിൽ ഗുണം പ്രതീക്ഷിക്കാം. സംസാരം പരുക്കമാകാതിരിക്കാൻ ശ്രദ്ധിക്കുക, മാതാവിൽ നിന്നും സഹായസഹകരങ്ങൾ ലഭിക്കും. വ്യാഴാഴ്ച ക്ഷേത്ര ദർശനം, തുളസിപ്പൂവ് അർച്ചന, വിഷ്ണു സഹസ്രനാമം എന്നിവ ഉത്തമമാണ്. തിങ്കളാഴ്ച ദിവസം അനുകൂലം.
കാർത്തിക:പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. സർക്കാർ നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉത്തരവ് ലഭിക്കും. ഇടവരാശിക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ഭഗവതിക്ക് അർച്ചന നടത്തുന്നതും ഉത്തമം.തിങ്കളാഴ്ച ദിവസം അനുകൂലം.
രോഹിണി: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മാതൃകലഹത്തിന് സാദ്ധ്യതയുണ്ട്. കർമ്മ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ശനിയാഴ്ചദിവസം ശിവക്ഷേത്ര ദർശനം ഉത്തമം.
മകയീരം: സാമ്പത്തിക നേട്ടം ഉണ്ടാകും, ഉപരിപഠനത്തിനു ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. മാതൃഗുണം ലഭിക്കും. വിവാഹാലോചനകൾക്ക് സാദ്ധ്യത. നയനരോഗത്തിനു സാദ്ധ്യത. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. വ്യാഴാഴ്ച ദിവസം അനുകൂലം.
തിരുവാതിര: ഭാവികാര്യങ്ങളെകുറിച്ച് സുപ്രധാനമായ തീരുമാനംഎടുക്കും. ദമ്പതികൾ തമ്മിൽ സൗന്ദര്യ പിണക്കത്തിനു സാദ്ധ്യതയുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
പുണർതം: പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മുൻകോപം നിയന്ത്രിക്കുക. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉന്നതവിജയം ലഭിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും.നരസിംഹമൂർത്തിക്ക് പാനകം നടത്തുക.വ്യാഴാഴ്ച ദിവസം അനുകൂലം.
പൂയം: വിവാഹാദി കർമ്മങ്ങളിൽ പങ്കെടുക്കും. കർമ്മപുഷ്ടി ഉണ്ടാകും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉത്തരവ് ലഭിക്കും. ചാമുണ്ഡീ ദേവിക്ക് കുങ്കുമാർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
ആയില്യം: മാതാവിന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. ഗായത്രീ മന്ത്രം ജപിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
മകം: കർമ്മപുഷ്ടി ലഭിക്കും. സഹോദര സ്ഥാനീയരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും, ആഘോഷവേളകളിൽ പങ്കെടുക്കാനിടയുണ്ട്. മാതാവിന്റെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. ഞായറാഴ്ച വ്രതം, സൂര്യ നമസ്‌ക്കാരം ഇവ പരിഹാരമാകുന്നു. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ദാമ്പത്യ സുഖം ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. തൊഴിലിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ധനനഷ്ടത്തിനു സാദ്ധ്യത. ശാസ്താപ്രീതി വരുത്തുക.
ഉത്രം: മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. വെള്ളിയാഴ്ച ദിവസം ദേവീ ദർശനം നടത്തുന്നതും ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമമാണ്. വെള്ളിയാഴ്ച ദിവസം അനുകൂലം.
അത്തം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും. സന്താനങ്ങൾക്ക് വിദേശത്ത് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്. അചഞ്ചലമായ മനസ്ഥിതി ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ശിവക്ഷേത്ര ദർശനം, ജലധാര ഇവ പരിഹാരം. തിങ്കളാഴ്ച ദിവസം അനുകൂലം.
ചിത്തിര: സാമ്പത്തിക നേട്ടം കൈവരും. മനസന്തോഷംം അനുഭവപ്പെടും. പിതൃസ്വത്ത് അനുഭവയോഗത്തിൽ വന്നു ചേരും. അലർജിസംബന്ധമായ രോഗങ്ങൾ ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർ അപവാദാരോപണങ്ങൾക്ക് വിധേയരാകും. ശാസ്താ ക്ഷേത്ര ദർശനം നടത്തുക.വെള്ളിയാഴ്ച ദിവസം അനുകൂലം.
ചോതി: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും, സർക്കാർ ജീവനക്കാർക്ക് അനുകൂല സമയം, പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം.ഗൃഹത്തിൽ ബന്ധു സമാഗമം പ്രതീക്ഷിക്കാം. സുബ്രഹ്മണ്യപ്രീതി വരുത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
വിശാഖം: അപ്രതീക്ഷിതമായി ഉന്നതസ്ഥാനം ലഭിക്കും. ഗൃഹസംബന്ധമായ ചെലവുകൾ വർദ്ധിക്കും.ആരോഗ്യപരമായി നല്ലകാലമല്ല. വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും. സഹോദരാദി സുഖക്കുറവ് അനുഭവപ്പെടും. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദർശനം, പാൽപായസ നിവേദ്യം ഇവ പരിഹാരം. തിങ്കളാഴ്ച ദിവസം അനുകൂലം.
അനിഴം: പിതൃഗുണം ലഭിക്കും. സാഹിത്യ രംഗത്തുള്ളവർക്ക് പ്രശസ്തി ലഭിക്കും. ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. അപകീർത്തിക്കും ധനനഷ്ടത്തിനും സാദ്ധ്യത. ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും. ആറ്റുകാൽ ഭഗവതിക്ക് കലശാഭിഷേകം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
കേട്ട: മംഗളകർമ്മങ്ങൾ നടക്കും, തൊഴിൽ ക്ലേശം ഉണ്ടാകും. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. സംസാരം പരുക്കമാകാതിരിക്കുവാൻ ശ്രദ്ധിക്കുക. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത സ്ഥലമാറ്റം പ്രതീക്ഷിക്കാം. ഭദ്രകാളിക്ക് കടുംപായസം നിവേദിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
മൂലം: കർമ്മ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. സന്താനങ്ങളാൽ മനോവിഷമം ഉണ്ടാകും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. സഹോദരസ്ഥാനീയർക്കു രോഗാരിഷ്ടതകൾ ഉണ്ടാകും. ധനനഷ്ടത്തിന് സാദ്ധ്യതയുണ്ട് . സഹോദര ഗുണം ലഭിക്കും. വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരാടം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രശസ്തി വർദ്ധിക്കും. ദാമ്പത്യജീവിതത്തിൽ പല പ്രശ്നങ്ങളും ഉടലെടുക്കും. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവർത്തികമാക്കാൻ കാലതാമസം നേരിടും. കുടുംബസ്വത്ത് സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. ശനിയാഴ്ചദിവസം ശാസ്താക്ഷേത്ര ദർശനം, ശിവന് ജലധാര, ഇവ പരിഹാരമാകുന്നു. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രാടം: സഹോദര ഗുണം ലഭിക്കും,തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. ആരോഗ്യപരമായി പലവിധ ബുദ്ധിമുട്ടും അനുഭവപ്പെടും. മകര രാശിക്ക് അനുകൂല സമയം. ഭഗവതി ക്ഷേത്ര ദർശനം, ചുവപ്പ് പട്ട് സമർപ്പിക്കുന്നത് ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവോണം: സംഗീതാദികലകളിൽ താൽപ്പര്യം വർദ്ധിക്കും. ആരോഗ്യപരമായി നല്ലകാലമല്ല. വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും. ഗൃഹ സംബന്ധമായി അസ്വസ്ഥകൾ അനുഭവപ്പെടും. സൂര്യ നമസ്‌ക്കാരം, സൂര്യ ഗായത്രി ഇവ പരിഹാരമാകുന്നു. വെള്ളിയാഴ്ച ദിവസം അനുകൂലം.
അവിട്ടം: ഉദ്യോഗ ഗുണം ഉണ്ടാകും. കർമ്മരംഗത്ത് പലവിധത്തിലുള്ള വിഷമതകൾ അനുഭവപ്പെടും. ധനച്ചെലവ് ഉണ്ടാകും. കലാരംഗത്ത് പുതിയ അവസരങ്ങളും ലഭിക്കും. സന്താനങ്ങളുടെ ഭാവിയെ ഓർത്ത് മനസ് ഉൽകണ്ഠപ്പെടും. സഹോദര ഗുണം പ്രതീക്ഷിക്കാം. ഭഗവതി ക്ഷേത്ര ദർശനം ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.
ചതയം: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഭാഗ്യപുഷ്ടി അനുഭവപ്പെടും. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം. ശ്രീകൃഷ്ണന് പാൽപായസം കഴിപ്പിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: മനസിനു സന്തോഷം ലഭിക്കും. സാമ്പത്തിക നേട്ടത്തിനു സാദ്ധ്യത. വിവാഹകാര്യത്തിനു തീരുമാനം എടുക്കും, മത്സരപരീക്ഷകളിൽ വിജയസാധ്യത കാണുന്നു. മഹാഗണപതിക്ക് കറുക മാല ചാർത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. സജ്ജനങ്ങളിൽ നിന്നും സഹായം ലഭിക്കും. ദാമ്പത്യജീവിതത്തിൽ പല പ്രശ്നങ്ങളും ഉടലെടുക്കും. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവർത്തികമാക്കാൻ കാലതാമസം നേരിടും. യാത്രകൾ ആവശ്യമായി വരും, സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. ഭഗവതിക്ക് അർച്ചന നടത്തുന്നതു ഉത്തമമാണ്. വ്യാഴാഴ്ച ദിവസം അനുകൂലം.
രേവതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഉന്നതാധികാരം കൈവരും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. സാമ്പത്തിക ക്ലേശം അനുഭവപ്പെടും. കഫരോഗാദികൾ ഉണ്ടാകും.നരസിംഹമൂർത്തിയ്ക്ക് ചുവന്ന പുഷ്പങ്ങൾകൊണ്ട് മാല, അർച്ചന ഇവ നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.