പൊണ്ണത്തടി കുറയ്ക്കാൻ നിരവധി മാർഗങ്ങളുണ്ടെന്നത് കൊണ്ടുതന്നെ തൂക്കം കൂടുതലുള്ളവർ നിരാശരാവേണ്ടതില്ല. ആത്മാർത്ഥമായ ശ്രമമാണ് ഇക്കാര്യത്തിലുണ്ടാകേണ്ടത്.
സ്വന്തം ശരീരത്തിനു അനുവദിച്ചിരിക്കുന്ന പരമാവധി തൂക്കം മനസിലാക്കുകയെന്നത് ഇതിൽ പ്രധാനമാണ്. വസ്ത്രം അയയുന്നതും മുറുകുന്നതും ശ്രദ്ധിക്കുക.
ആഹാരത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജവും അത് ശരീരം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഒരു അളവുകോൽ ആണ് കലോറി. ഒരു വ്യക്തിക്ക് പ്രതിദിനം 2500 മുതൽ 3000 കലോറി വരെ ആവശ്യമാണ്. കഴിക്കുന്ന ഭക്ഷണത്തിൽ കലോറി കുറവാവുകയും വ്യായാമം ചെയ്ത് കലോറിയുടെ ആവശ്യകത കൂട്ടുകയും ചെയ്താൽ മാത്രമേ അമിതഭാരം കുറയ്ക്കുവാൻ സാധിക്കുകയുള്ളൂ.
ഭക്ഷണത്തിലെ നിയന്ത്രണത്തോടൊപ്പം വ്യായാമമാണ് പ്രധാനം. നിത്യവും വ്യായാമം ചെയ്യുന്നത് അതു 30 മിനിട്ടു മാത്രമാണെങ്കിൽപ്പോലും വളരെ പ്രയോജനകരമായിരിക്കും. ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരാതിരിക്കാൻ സഹായിക്കും.
വ്യായാമം ശരീരത്തിലെ അധിക ഊർജ്ജം കത്തിച്ചുകളയുന്നു. വ്യായാമത്തോടൊപ്പം തന്നെ ഊർജ്ജം ശരീരത്തിലേക്ക് അമിതമായി എത്തുന്നത് തടയാൻ ഭക്ഷണത്തിലും നിയന്ത്രണം ആവശ്യമാണ്.
പകുതി വയറിനു മാത്രം ഭക്ഷണം കഴിച്ച് അളവു കുറക്കുക എന്നതാണ് ഇതിൽ പ്രധാനം. ഒപ്പം ഊർജ്ജം കുറവുള്ള ഭക്ഷണം തെരഞ്ഞെടുക്കുക. സമയമെടുത്ത് നല്ലത് പോലെ ചവച്ചു രുചി ആസ്വദിച്ചു കഴിക്കുക.
ഭക്ഷണത്തിനു മുൻപും പിമ്പും ധാരാളം വെള്ളം കുടിക്കുക.
ഇടയ്ക്ക് തണ്ണിമത്തനോ, വെള്ളരിക്കയോ, തക്കാളിയോ, സാലഡോ കഴിക്കുക. ഇത് കൂടുതൽ ആഹാരത്തോടുള്ള താല്പര്യം കുറയ്ക്കും. ശീതള മധുര പാനീയങ്ങൾ, മദ്യം, പുകവലി എന്നിവ ഒഴിവാക്കുക.
ഡോ. പി.കെ ഉപേഷ് ബാബു
ശ്രീ സത്യസായി
ഹോമിയോപതിക് ക്ലിനിക്,
പെരുമ്പ, പയ്യന്നൂർ
ഫോൺ: 9447687432,
04985 204586